പുതുമഴയ്ക്ക് ഒരു മണമില്ലേ? അറിയുമോ ഈ മണം ഉണ്ടാകുന്നതെങ്ങനെയെന്ന്?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതുമഴയ്ക്ക് ഒരു മണമില്ലേ? അറിയുമോ ഈ മണം ഉണ്ടാകുന്നതെങ്ങനെയെന്ന്?

വേനലിനെ കീറിമുറിച്ചു പെയ്യുന്ന പുതുമഴയ്ക്ക് ഒരു മണമുണ്ട്. ഗ്രഹാതുരമായ ഓർമ്മകളിലേക്ക് നമ്മളെ തിരികെ കൊണ്ട് പോകുന്ന മണ്ണിന്റെ മണം. എങ്ങനെയാണ് ആദ്യ മഴയിൽ ഈ ഗന്ധം ഉണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? പലരും അറിയാമെന്നു കരുതുന്ന ഉത്തരം ശരിക്കും ശരിയാണോ? നാളുകളായി മഴപെയ്യാതെ വരണ്ടുണങ്ങിയ മണ്ണിൽ മഴവെള്ളം പതിക്കുമ്പോൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പൊങ്ങുന്ന പൊടിപടലങ്ങളിൽ നിന്നാണ് ഈ മണം എന്നാണ് പലരും പറയുന്നത്. പക്ഷെ ശരിക്കും മഴ കൊണ്ട് വരുന്ന ഈ പുതുമണം ഉണ്ടാകുന്നത് അങ്ങനെയൊന്നുമല്ല. 

 ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു പ്രതിഭാസം ആണ് ഈ മണത്തിന് പിന്നിൽ. “പെട്രിക്കോർ” എന്നാണ് ഇതറിയപ്പെടുന്നത്. രണ്ടു പ്രധാന ഘടകങ്ങളാണ് ഈ പ്രതിഭാസത്തിന് കാരണം. ഒന്ന് പ്ലാന്റ് ഓയിൽസ് അതായത് സസ്യങ്ങൾ വളരെകാലം ജലദൗർലഭ്യം അനുഭവപ്പെടുമ്പോൾ ഒരു പ്രത്യേക തരം എണ്ണകൾ ഭൂമിയുടെ ഉപരിതലത്തിലേക്ക് പുറപ്പെടുവിക്കുന്നു.പുതുമഴ പെയ്യുമ്പോൾ ഈ സസ്യ എണ്ണകൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. രണ്ടാമതായി ഉള്ള ഘടകം ബാക്ടീരിയകൾ ആണ്. പുതുഴ പെയ്യുമ്പോൾ ഭൗമോപരിതലത്തിലെ ചില പ്രത്യേക തരം ബാക്ടീരിയകൾ നശിപ്പിക്കപ്പെടുന്നു. ഇങ്ങനെ കൊല്ലപ്പെടുന്നതിന് മുന്പ് ഈ ബാക്ടീരിയകൾ പുറന്തള്ളുന്ന ഒരു പ്രത്യേക പദാർത്ഥങ്ങൾ ആണ് ജിയോസ്മിൻ. ഈ ജിയോസ്മിൻ മഴവെള്ളവുമായി കലരുമ്പോൾ ഒരു പ്രത്യേക മണം ഉണ്ടാകുന്നു.

ജിയോസ്മിന്നുകൾ പുറപ്പെടുവിക്കുന്ന ഗന്ധവും പ്ലാന്റ് ഓയിലുകളുടെ മണവും കൂടിചേരുന്ന പ്രക്രീയ ആണ് പെട്രിക്കോർ. പെട്രിക്കോർ മൂലം ഉണ്ടാകുന്ന ഗന്ധം നമ്മുടെ നാസാരന്ധ്രങ്ങളിലെ സംവേദന ഗ്രാഹികൾ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയും. മാനസികമായി ഉൻമേഷവും സന്തോഷവും എല്ലാം നമ്മുക്ക് തോന്നുന്നു.