റിസോഴ്സ് സാറ്റ്–2എ ഇന്ന് വിക്ഷേപിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റിസോഴ്സ് സാറ്റ്–2എ ഇന്ന് വിക്ഷേപിക്കും

ചെന്നൈ: ഐഎസ്ആർഒയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ റിസോഴ്സ് സാറ്റ്–2എ ഇന്നു വിക്ഷേപിക്കും. പിഎസ്എൽവി ഉപയോഗിച്ചുള്ള 38–ാമത് വിക്ഷേപണത്തിനാണു ഐഎസ്ആർഒ തയാറെടുക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽനിന്നും രാവിലെ 10.24നാണു വിക്ഷപണം. 

1,235 കിലോഗ്രാം ഭാരമാണു റിസോഴ്സ് സാറ്റ്–2എയ്ക്കുള്ളത്. വിക്ഷേപിച്ചു 18 മിനിറ്റിനുള്ളിൽ 827 കിലോമീറ്ററിലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ പിഎസ്എൽവിക്ക് എത്തിക്കാനാകും. റിസോഴ്സ് സാറ്റ്–2എ ഉപഗ്രഹത്തിനു അഞ്ചു വർഷം കാലാവധിയാണുള്ളത്. റിസോഴ്സ് സാറ്റ്–1, റിസോഴ്സ് സാറ്റ്–2 എന്നി ഉപഗ്രഹങ്ങളുടെ വിജയത്തിനു ശേഷം ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണു റിസോഴ്സ് സാറ്റ്–2എ. ഹൈ റെസലുഷൻ ലിനിയർ സെൽഫ് കാമറ, മിഡിയം റെസലുഷൻ എൽഐഎസ്എസ്–3 കാമറ, സെൻസർ കാമറകൾ എന്നിവ റിസോഴ്സ്സാറ്റ്–2എയിൽ ക്രമികരിച്ചിട്ടുണ്ട്.


LATEST NEWS