റഷ്യയുടെ സോയുസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റഷ്യയുടെ സോയുസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

മയാമി: റഷ്യയുടെ സോയുസ് ബഹിരാകാശ പേടകം മൂന്നു യാത്രക്കാരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി. റഷ്യന്‍ ബഹിരാകാശ സഞ്ചാരി ഒലെഗ് നോവിറ്റ്‌സ്‌കി, അമേരിക്കന്‍ ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്‌സണ്‍, ഫ്രഞ്ചുകാരന്‍ തോമസ് പെസ്‌ക്വറ്റ് എന്നിവരാണ് വന്നിറങ്ങിയത്.

ഇവര്‍ നാലു മാസം നിലയത്തില്‍ ചെലവഴിക്കും. കസാഖിസ്ഥാനിലെ ബയ്ക്കനൂര്‍ കോസ്‌മോഡ്രോമില്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വ്യാഴാഴ്ചയാണ് ബഹിരാകാശ വാഹനം വിക്ഷേപിച്ചത്.