പ്രളയാനന്തരമുള്ള  കേരളത്തിന്റെ ഉപഗ്രഹചിത്രം പുറത്തുവിട്ട് നാസ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയാനന്തരമുള്ള  കേരളത്തിന്റെ ഉപഗ്രഹചിത്രം പുറത്തുവിട്ട് നാസ

രാജ്യം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ പ്രളയമാണ് കേരളത്തില്‍ ഉണ്ടായത്. അതിജീവിക്കുന്ന കേരളത്തിന്‍റെ പുതിയ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് നാസ. 
കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ജനജീവിതം താറുമാറായി. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത വിധം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. പെരിയാറും പമ്പയുമെല്ലാം കരകവിഞ്ഞു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളുടെ പല പ്രദേശങ്ങളും പ്രളയജലത്തില്‍ മുങ്ങി.

പ്രളയത്തിനു മുമ്പും പിമ്പുമുള്ള ഈ പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ (NASA) പുറത്തുവിട്ടു. കേരളത്തിന്റെ കരയെ ജലം വിഴുങ്ങിയത് എപ്രകാരമെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കും. പച്ചപ്പ് നിറഞ്ഞ പലപ്രദേശങ്ങളും പ്രളയത്തിനുശേഷം വെള്ളത്തിലായത് ചിത്രങ്ങളില്‍ വ്യക്തമാണ്. കെട്ടിടങ്ങളെല്ലാം തുടച്ചുമാറ്റപ്പെട്ടതും ചിത്രത്തില്‍ വ്യക്തം.

പ്രളയത്തിനു മുമ്പും ശേഷവുമുള്ള കേരളത്തിലെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ഭാഗങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്ന രണ്ടു ചിത്രങ്ങളിലുമുള്ളത്. പ്രളയത്തിനു മുമ്പ് ഫെബ്രുവരി ആറിന് എടുത്ത ചിത്രമാണ് ആദ്യത്തേത്. പ്രളയത്തിനു ശേഷം ഓഗസ്റ്റ് 22ന് എടുത്ത ചിത്രമാണ് രണ്ടാമത്തേത്. പ്രളയജലം നിറഞ്ഞ ഭാഗങ്ങള്‍ നീലനിറത്തില്‍ കാണാം.