ഏഴായിരം വര്‍ഷത്തോളം പഴക്കമുള്ള സ്റ്റോണ്‍ ഗേറ്റുകള്‍  കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഏഴായിരം വര്‍ഷത്തോളം പഴക്കമുള്ള സ്റ്റോണ്‍ ഗേറ്റുകള്‍  കണ്ടെത്തി

സൗദി അറേബ്യയിലെ മരുഭൂമിയില്‍ തണുത്തുറഞ്ഞ അഗ്നിപർവർതങ്ങളുടെ അറ്റത്തായി നാനൂറോളം ജ്യാമിതീയ രൂപങ്ങൾ പുരാവസ്തു ഗവേഷകര്‍  കണ്ടെത്തി.  എഴായിരത്തോളം വർഷങ്ങൾ പഴക്കമുണ്ട് ഈ രൂപങ്ങള്‍ക്ക്‌ .  എല്ലാ രൂപങ്ങളും ഒരു കവാടത്തിന്റെ ആകൃതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ 'ഗേറ്റ്' എന്നാണ് ഗവേഷകർ ഇവയ്ക്ക് പേരു നൽകിയിരിക്കുന്നത്

ഗൂഗിൾ എർത്ത് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ വർഷങ്ങൾക്കുമുൻപ് ഉറച്ചുപോയ ലാവയുടെ ഉപരിതലത്തിലാണ് ഭീമൻ ഗേറ്റുകൾ കണ്ടെത്തിയിരിക്കുന്നത്. ഒരു ഫുട്ബാൾ പിച്ചിനേക്കാൾ വരും ചില ഗേറ്റുകളുടെ വിസ്തൃതി. ഏഴായിരം വർഷത്തോളം പഴക്കമുണ്ട് ഇവയ്ക്കെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. 
 

ഭൗമോപരിതലത്തിൽ മനുഷ്യനിർമ്മിതമായ ഏറ്റവും പഴക്കം ചെന്ന വസ്തുക്കളാകാം ഇവയെന്നാണ് മറ്റൊരു കണ്ടെത്തൽ. ഏറ്റവും വലിപ്പം കുറഞ്ഞ ഗേറ്റിന് 13 മീറ്ററും ഏറ്രവും വലുതിന് 518 മീറ്ററുമാണ് നീളം. ആയിരം വർഷങ്ങൾക്കുമുൻപ് ഇതൊരു ജനവാസ കേന്ദ്രമായിരുന്നിരിക്കാമെന്നാണ് ഗവേഷകർ കരുതുന്നത്. എന്നാൽ എന്താണ് ഈ ഭീമൻ വരകൾക്കു പിന്നിലെന്ന് കണ്ടെത്താനായിട്ടില്ല. ചല വരകളുടെ മുകളിലൂടെ ലാവ ഒഴുകി നീങ്ങിയതിന്റെ പാടുകളുമുണ്ട്. അഗ്നിപർവത സ്ഫോടനം നടക്കുന്നതിനും മുൻപായിരിക്കണം ഇവ നിർമ്മിക്കപ്പെട്ടതെന്നാണ് ഇത് നൽകുന്ന സൂചന. ചതുരാകൃതിയിലുള്ള ചില ഗേറ്റുകളുടെ മുകളിലും താഴെയുമായി കട്ടികൂടിയ വരകളാണ് നൽകിയിരിക്കുന്നത് . സാറ്റലൈറ്റുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് വരകളെകുറിച്ച് ഇത്രയും വിവരങ്ങൾ അറിവായത്. ഇതേപ്പറ്റി പുരവാസ്തുശാസ്ത്രജ്ഞർ വിശദമായ പഠനം നടത്തിവരികയാണ്.