ചൂടിനെ ചെറുക്കാന്‍ സാധിക്കുന്ന പശുക്കളെ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൂടിനെ ചെറുക്കാന്‍ സാധിക്കുന്ന പശുക്കളെ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു

ഫ്‌ളോറിഡ: ചൂടിനെ ചെറുക്കാന്‍ സാധിക്കുന്ന പശുക്കളെ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ശാസ്ത്രലോകം. ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ സയന്‍സാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ നടത്തന്നത്.

 ആഗോള താപനത്തിന്റെ ഫലമായി ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ സാധിക്കുന്ന പശുക്കളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം സംഭവിച്ചാലും ഗുണമേന്മയുള്ള മാംസം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ചൂട് അതിജീവിക്കാന്‍ ശേഷിയുള്ള പശുക്കളില്‍ ഗവേഷണം നടത്തി വരികയാണ്. ബ്രൂണസ് പശുക്കള്‍ എങ്ങനെയാണ് ശരീരോഷ്മാവ് നിയന്ത്രിക്കന്നതെന്ന് ശാസ്ത്രജ്ഞര്‍ പഠിച്ചുവരികയാണ്. ഇത് തിരിച്ചറിയാന്‍ സാധിച്ചാല്‍ മറ്റ് പശു ഇനങ്ങളിലേക്ക് ഈ പ്രത്യേക ജീന്‍ മാറ്റിവെക്കാമെന്നാണ് പ്രതീക്ഷ.


LATEST NEWS