ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബ​ഹി​രാ​കാ​ശ​നി​ല​യം തി​യാ​ൻ​ഗോ​ങ്-ഒന്ന് ഭൂമിയിൽ പതിച്ചു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബ​ഹി​രാ​കാ​ശ​നി​ല​യം തി​യാ​ൻ​ഗോ​ങ്-ഒന്ന് ഭൂമിയിൽ പതിച്ചു 

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബ​ഹി​രാ​കാ​ശ​നി​ല​യം തി​യാ​ൻ​ഗോ​ങ്-ഒന്ന്​ ഇന്ന്​ രാവിലെ 8.15ന്​ ഭൂമിയിൽ പതിച്ചതായി ചൈ​നീ​സ്​ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി അ​റി​യി​ച്ചു. തെക്കൻ ശാന്തമഹാസമുദ്രത്തി​​െൻറ മധ്യഭാഗത്താണ്​ തിയാൻഗോങ്​ പതിച്ചത്​. അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​മ്പ്​ തന്നെ നി​ല​യ​ത്തി​​​െൻറ വ​ലി​യ​ഭാ​ഗം ക​ത്തി​ത്തീ​ർ​ന്നിരുന്നു. 

2011 സെ​പ്റ്റം​ബ​റി​ലാ​ണ്​ ചൈ​ന ത​ങ്ങ​ളു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ നി​ല​യ​മാ​യ തി​യാ​ൻ​ഗോ​ങ്-1 വി​ക്ഷേ​പി​ക്കു​ന്ന​ത്. സ്വ​ർ​ഗീ​യ കൊ​ട്ടാ​രം എ​ന്നാ​ണ്​ തി​യാ​ൻ​ഗോ​ങ്​ എ​ന്ന വാ​ക്കി​​​െൻറ അ​ർ​ഥം. 2012ലും 2013​ലു​മാ​യി ര​ണ്ടു​ത​വ​ണ ​ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ നി​ല​യം സ​ന്ദ​ർ​ശി​ച്ചു. 2016ൽ ​നി​ല​യ​വു​മാ​യു​ള്ള വി​നി​മ​യം നി​ല​ക്കു​ക​യും നി​യ​ന്ത്ര​ണ​ര​ഹി​ത​മാ​വു​ക​യും ചെ​യ്​​തു. 

അ​തേ​വ​ർ​ഷം ര​ണ്ടാ​മ​ത്തെ ബ​ഹി​രാ​കാ​ശ നി​ല​യ​മാ​യ തി​യാ​ൻ​ഗോ​ങ്​-2 ചൈ​ന വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. മൂ​ന്നാ​​മ​ത്തെ ബ​ഹി​രാ​കാ​ശ​നി​ല​യം ഉ​ട​ൻ വി​ക്ഷേ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ചൈ​ന.


LATEST NEWS