ആയിരം വർഷത്തിനുളളിൽ മനുഷ്യൻ ഇല്ലാതാകും; പ്രതിവിധി പുതിയ ഗ്രഹം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആയിരം വർഷത്തിനുളളിൽ മനുഷ്യൻ ഇല്ലാതാകും; പ്രതിവിധി പുതിയ ഗ്രഹം

ഭൂമിയിൽ മനുഷ്യർക്ക് വെറും 1000 വർഷം മാത്രമാണ് ആയുസുള്ളതെന്നും ഇതിനുള്ളിൽ പുതിയ ഗ്രഹ൦ കണ്ടെത്തി മാറിയില്ലെങ്കിൽ മനുഷ്യകുലം തന്നെ തുടച്ചുമാറ്റപ്പെടുമെന്നും ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കി൦ഗ്സ്. അടുത്ത 1000 വർഷത്തിനുള്ളിൽ മനുഷ്യകുലത്തിന് വംശനാശം സംഭവിക്കുമെന്നും മനുഷ്യന്റെ ഭാവി ഭദ്രതക്കായി നിരന്തരം സ്‌പേസിലേക്ക് പോകുന്നത് തുടരുമെന്നും പറഞ്ഞു. 

ഓക്സോഫോർഡ് യൂണിയനിൽ സംസാരിക്കവെയാണ് സ്റ്റീഫൻ ഇക്കാര്യം പറഞ്ഞത്. ആഗോളതാപനം, ജനിതക രീതിയിൽ സൃഷിടിക്കപ്പെടുന്ന വൈറസുകൾ, ആണവ യുദ്ധം തുടങ്ങിയ കാര്യങ്ങളെല്ലാം മനുഷ്യന്റെ ജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ പറഞ്ഞിരുന്നു. 

നമ്മുടെ ഭാവി റോബോട്ട് ലോകമാണെന്നും നമ്മുടെ കുട്ടികൾ കാലാവസ്ഥ വ്യതിയാനത്തോടാകും ഏറ്റവും കൂടുതൽ പട പൊരുതേണ്ടി വരുക. കുട്ടികളുടെ ഭാവിയിൽ ലോകത്തെ സംരക്ഷിക്കാൻ പുതിയ കണ്ടുപിടുത്തങ്ങളുമായി അവർക്ക് ഏറെ മുന്നോട് പോകേണ്ടി വരും. റോബോട്ടുകളെ വികസിപ്പിച്ചെടുക്കൽ, ഡ്രൈവറില്ലാ കാറുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ അവരെ വിജയം നേടാൻ സഹായിക്കുമെന്നും സ്റ്റീഫൻ ഹോക്കി൦ഗ്സ് പറഞ്ഞു. 


LATEST NEWS