ബഹിരാകാശത്തെത്തിയ ടെസ്ല റോഡ്സ്റ്റര്‍ കാര്‍ ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബഹിരാകാശത്തെത്തിയ ടെസ്ല റോഡ്സ്റ്റര്‍ കാര്‍ ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍: യുഎസിലെ സ്പേസ് എക്സ് ബഹിരാകാശ പര്യവേക്ഷണ ഏജന്‍സി ഫാല്‍ക്കണ്‍ റോക്കറ്റിനൊപ്പം ബഹിരാകാശത്തെത്തിച്ച ടെസ്ല റോഡ്സ്റ്റര്‍ കാര്‍ ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍. അടുത്ത 10 ലക്ഷം വര്‍ഷത്തിനിടെ കാര്‍ ഭൂമിയിലോ ശുക്രനിലോ പതിക്കാന്‍ സാധ്യത നിലനില്‍ക്കുന്നതായി യുഎസ് ശാസ്ത്രജ്ഞര്‍ പറയുന്നു. കാര്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ആറു ശതമാനമാണ്.

ശുക്രനില്‍ പതിക്കാനുള്ള സാധ്യത 2.5 ശതമാനവും. പതനം സംഭവിക്കുകയാണെങ്കില്‍ ഇരുഗ്രഹങ്ങളുടെയും ഉപരിതലത്തില്‍ എത്തുന്നതിനു മുമ്ബേ കാര്‍ കത്തിപ്പോവാനും സാധ്യതയുള്ളതായി ഓര്‍ബിറ്റല്‍ ഡൈനാമിക്സ് വിദഗ്ധരായ ഹാനോ റെയിന്‍, ഡാനിയേല്‍ ടമായോ, ഡേവിഡ് വി എന്നിവര്‍ ഉള്‍പ്പെട്ട ശാസ്ത്രസംഘം വ്യക്തമാക്കി. സ്വകാര്യ പര്യവേക്ഷണ ഏജന്‍സിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഫാല്‍ക്കണ്‍ റോക്കറ്റ് ഈ മാസം 6നാണ് ബഹിരാകാശത്തെത്തിയത്. സ്പേസ് എക്സ് സ്ഥാപകന്‍ എലന്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല മോട്ടോഴ്സിന്റെ റോഡ്സ്റ്റര്‍ കാറും വഹിച്ചായിരുന്നു റോക്കറ്റ് ബഹിരാകാശത്തെത്തിയത്. എന്നാല്‍, ബഹിരാകാശത്തെത്തിയ കാര്‍ അതിന്റെ നിയന്ത്രണരേഖയില്‍ നിന്നു വഴിമാറിപ്പോയിരുന്നു.