കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഭൂമിയില്‍ നിന്ന് രാത്രി ഇല്ലാതാകുമത്രേ......

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഭൂമിയില്‍ നിന്ന് രാത്രി ഇല്ലാതാകുമത്രേ......

.കുറച്ചു വര്‍ഷങ്ങള്‍ കൂടി പിന്നിട്ടാല്‍ സൂര്യന്‍ അസ്തമിച്ചാലും പകല്‍ അവശേഷിക്കുമെന്നാണ് സയന്‍സ് അഡ്വാന്‍സെസ് എന്ന ജേര്‍ണ്ണലിലെ ഒരു പഠന റിപ്പോര്‍ട്ട്.ഭൂമിയിലെ ക്രിതൃമ വെളിച്ചത്തിന്റെ സാന്ദ്രത ഏറി വരുന്നതുമൂലമാണ് ഈ പ്രതിഭാസം. 2012 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ ഭൗമോപരിതലത്തിലെ  കൃത്രിമ വെളിച്ച മേഖലയുടെ വ്യാപ്തി 2.2 ശതമാനം വീതം ഒരോ വര്‍ഷവും  വര്‍ധിക്കുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ജനസാന്ദ്രത കൂടുതലുള്ള മേഖലകളിലാണിത്. രാത്രികാലങ്ങളിലെ വെളിച്ചവിതാനം ഏറ്റവും കൂടുതലുള്ളത് ഏഷ്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ്.ഹൈറെസല്യൂഷന്‍ സാറ്റലൈറ്റ് ഇമേജറി സംവിധാനത്തിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തിലേക്ക് എത്തിയത്.

എല്‍.ഇ.ഡി ബള്‍ബുകളുടെ ഉപഭോഗം കൂടിയത് പ്രധാനകാരണങ്ങളിലൊന്നായി ജര്‍മന്‍ റിസര്‍ച്ച് സെന്റ് ഫോര്‍ ജിയോ സയന്‍സിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.  തീവ്രത കുറഞ്ഞ വെളിച്ചമാണെങ്കിലും  ഭൂമിയെ പ്രകാശപൂരിതമാക്കുന്നത് എല്‍.ഇ.ഡി വെളിച്ച സംവിധാനങ്ങളാണ്.ഇവയ്ക്ക് ഊര്‍ജ്ജ ഉപഭോഗം കുറവാണെങ്കിലും ഭാവിയില്‍ ഇത് രാത്രിയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയേക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.


    
ഈ പ്രതിഭാസത്തിന് പക്ഷേ പോംവഴികളിലെന്നും ജേര്‍ണ്ണലില്‍ പറയുന്നു.


LATEST NEWS