മദ്യപിക്കാനുള്ള ആഗ്രഹം കുറയ്ക്കുന്ന ജീന്‍ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മദ്യപിക്കാനുള്ള ആഗ്രഹം കുറയ്ക്കുന്ന ജീന്‍ കണ്ടെത്തി

മദ്യപിക്കാനുള്ള ആഗ്രഹം കുറയ്ക്കുന്ന ജീന്‍ കണ്ടെത്തി. ലോകമെമ്പാടുമുള്ള കോടാനുകോടി മദ്യപന്മാരുടെ മദ്യാസക്തി കുറയ്ക്കാനും അങ്ങനെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും.

ഒരു ലക്ഷത്തിലേറെ പല തരത്തിലുള്ള മദ്യപരെ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയരാക്കിയാണ് ഇത് മനസിലാക്കിയത്.

ബീറ്റ ക്‌ളോത്തോ ജീനാണ് ആസക്തി തോത് തീരുമാനിക്കുന്നത്. ടെക്‌സാസ് സര്‍വ്വകലാശാലയിലെ ഡോ. ഡേവിഡ് മംഗള്‍സ്‌ഡോര്‍ഫ് പറഞ്ഞു. അമിത മദ്യപാനം മൂലം പ്രതിവര്‍ഷം മുന്നൂറു കോടിപ്പേരാണ് മരിക്കുന്നത്. ബീറ്റാ ക്‌ളോത്തോ, കരള്‍ ഹോര്‍മോണ്‍ എന്നിവയിലാണ് ഗവേഷണം നടത്തിയത്.

ബീറ്റാ ക്‌ളോത്തോ ജീന്‍ ബീറ്റാ ക്‌ളോത്തോ പ്രോട്ടീനുണ്ടാക്കും. ഇതാണ് ആസക്തി കുറയ്ക്കുന്ന ഘടകം. ഇത് എല്ലാവരിലുമുണ്ടെങ്കിലും തോതില്‍ വ്യത്യാസമുണ്ട്.