അടുത്ത വര്‍ഷം ആകെ അഞ്ചു ഗ്രഹണങ്ങള്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്നും കാണാന്‍ സാധിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അടുത്ത വര്‍ഷം ആകെ അഞ്ചു ഗ്രഹണങ്ങള്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്നും കാണാന്‍ സാധിക്കും

ഇന്‍ഡോര്‍: 2019 ല്‍ അഞ്ചു ഗ്രഹണങ്ങളാണ് ഉണ്ടാവുക. ഇതില്‍ രണ്ടെണ്ണം മാത്രമായിരിക്കും ഇന്ത്യയില്‍ നിന്നും കാണാന്‍ സാധിക്കുക. ഇക്കൊല്ലത്തെ ആദ്യ ഗ്രഹണം ജനുവരി 6 നായിരിക്കും. ഭാഗിക സൂര്യഗ്രഹണമാണ് അന്നത്തേത്. എന്നാലത് ഇന്ത്യയില്‍ നിന്നും കാണാന്‍ സാധിക്കില്ലെന്ന് ഉജ്ജയിനി ആസ്ഥാനമായ ജിവാജി ഒബ്സര്‍വേറ്ററിയിലെ സൂപ്രണ്ട് ഡോ. രാജേന്ദ്രപ്രകാശ് ഗുപ്ത് പറഞ്ഞു

2018 ല്‍ മൂന്നു പൂര്‍ണ ചന്ദ്രഗ്രഹണങ്ങളും രണ്ടു ഭാഗിക സൂര്യഗ്രഹണങ്ങളുമാണുണ്ടായത്.ജനുവരി 21-ന് പൂര്‍ണ ചന്ദ്രഗ്രഹണം. ഗ്രഹണസമയം നമുക്കു പകലായതിനാല്‍ അതും കാണാനാകില്ല. ജൂലൈ രണ്ടിനു പൂര്‍ണസൂര്യഗ്രഹണമുണ്ട്. അതു സംഭവിക്കുന്ന നമ്മുടെ രാത്രിസമയത്തായതിനാല്‍ കാണാന്‍ കഴിയില്ല. ജൂലൈ 16-17നുണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണവും ഡിസംബര്‍ 26-നുണ്ടാകുന്ന സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകും.


LATEST NEWS