കടലിനടിയില്‍ നീരാളികളുടെ ‘നഗരം’ കണ്ടെത്തി ഗവേഷകര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കടലിനടിയില്‍ നീരാളികളുടെ ‘നഗരം’ കണ്ടെത്തി ഗവേഷകര്‍

കടലിനടിയില്‍ നീരാളികളുടെ 'നഗരം' കണ്ടെത്തി അമേരിക്കയിലെ ഇലിനോയി സര്‍വകലാശാല ഗവേഷകര്‍. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്താണ് നീരാളികളുടെ വാസസ്ഥലം ഗവേഷകര്‍ കണ്ടെത്തിയത്.

ജെര്‍വിസ് വേയിലെ കടലില്‍ പത്തുമുതല്‍ പതിനഞ്ച് മീറ്റര്‍ താഴ്ചയിലാണ് എഴുപത്തിരണ്ട് സ്‌ക്വയര്‍മീറ്റര്‍ വിസ്തൃതിയുള്ള നീരാളി കേന്ദ്രം. പതിനഞ്ച് നീരാളികള്‍ കൂട്ടമായി കഴിയുന്നതായി ഗവേഷകര്‍ പറയുന്നു. പാറക്കഷ്ണങ്ങള്‍, സമുദ്രജീവികളുടെ പുറന്തോട് തുടങ്ങിയവകൊണ്ടാണ് വാസ സ്ഥലത്തിന്റെ നിര്‍മാണം. നീരാളികള്‍ക്ക് പാര്‍ക്കാനായി 23 മടകളും കോളനിയിലുണ്ടായിരുന്നു. മണലും കക്കത്തോടും കുഴിച്ചാണ് മടകള്‍ നിര്‍മിച്ചിരിക്കുന്നത്. മറൈന്‍ ആന്‍ഡ് ഫ്രഷ് വാട്ടര്‍ ബിഹേവിയര്‍ ആന്‍ഡ് സൈക്കോളജി എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


LATEST NEWS