ജലദോഷമുണ്ടാക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജലദോഷമുണ്ടാക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ കണ്ടെത്തി

വിയന്ന : ജലദോഷമുണ്ടാക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ കണ്ടെത്തി. വിയന്ന ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ റുഡോള്‍ഫ് വാലെന്റയും സംഘവുമാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. രോഗപ്രതിരോധ പ്രതികരണം വൈറസിന്റെ മറ്റു ഭാഗങ്ങളിലേക്കും നയിക്കുക എന്ന തന്ത്രമാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. വൈറസിന്റെ തെറ്റായ ഭാഗത്താണ് രോഗപ്രതിരോധശേഷി പ്രവര്‍ത്തിക്കുന്നതെന്നു ചെറിയ കുട്ടികളില്‍ അലര്‍ജി റിനിറ്റിസിന്റെ വ്യാപനം പഠിച്ചപ്പോള്‍ അദ്ദേഹത്തിന് മനസിലായി. ഈ തെറ്റ് മനസിലാക്കിയ ഡോക്ടറും സംഘവും പ്രോട്ടീന്‍ ശൃംഖലകളിലേക്കു പോകുന്ന ഒരു മറുമരുന്ന് പാകപ്പെടുത്തി പരീക്ഷിക്കുകയായിരുന്നു.


LATEST NEWS