മാരകമായ മനുഷ്യനിർമിത മയക്കുമരുന്നുകൾ പിടിച്ചെടുത്തു:40 മുതൽ 50 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ളതാണ്​ മയക്കുമരുന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാരകമായ മനുഷ്യനിർമിത മയക്കുമരുന്നുകൾ പിടിച്ചെടുത്തു:40 മുതൽ 50 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ളതാണ്​ മയക്കുമരുന്ന്

ഇന്‍ഡോര്‍:  ഇൻഡോറിൽ അനധികൃത ലബോറട്ടറിയിൽ നിന്ന്​ മാരകമായ മനുഷ്യനിർമിത മയക്കുമരുന്നുകൾ പിടിച്ചെടുത്തു.40 മുതൽ 50 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ളതാണ്​ പിടിച്ചെടുത്ത മയക്കുമരുന്ന്. ഫ​ന്‍റെനില്‍ എന്ന മയക്കു മരുന്നാണ്​ ലാബിൽ നിന്ന്​ പിടിച്ചെടുത്തത്​. ഒമ്പതു കിലോഗ്രാം മയക്കുമരുന്നാണ്​ ലാബിൽ നിർമിച്ചതായി കണ്ടെത്തിയത്​.

​.ഒരാളെ കൊല്ലാൻ രണ്ടു മില്ലിഗ്രാം ഫ​ന്‍റെനില്‍ മതിയെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. റവന്യൂ ഇൻറലിജൻസ്​ ഡയറക്​ടറേറ്റ്​ നടത്തിയ പരിശോധനയിലാണ്​ മയക്കുമരുന്ന്​​ പിടിച്ചെടുത്തത്​. ഡി.ആർ.ഐ ഡിഫൻസ്​ റിസർച്ച്​ ആൻറ്​ ഡവലപ്പ്​മെന്‍റ് എസ്​റ്റാബ്ലിഷ്മെന്‍റിലെ ഗവേഷകര്‍ ചേർന്നാണ്​ ലാബിൽ പരിശോധന നടത്തിയത്​. രാസായുധ ആക്രമണങ്ങൾക്കും മറ്റും ഉപയോഗിച്ചാൽ നിരവധി പേരെ കൊന്നൊടുക്കാൻ സാധിക്കുന്ന മരുന്നാണിതെന്ന്​ അധികൃതർ പറഞ്ഞു.

കടുത്ത വേദന അനുഭവിക്കുന്ന രോഗികൾക്കും അനസ്​തേഷ്യക്കുമെല്ലാം വളരെ കുറഞ്ഞ അളവിൽ ഫന്‍റെനില്‍ ഉപയോഗിക്കുന്നുണ്ട്​. എന്നാൽ ഇതി​ന്‍റെ നിർമാണവും ഉപയോഗവും നിയന്ത്രിച്ചതാണ്​. പ്രാദേശിക ബിസിനസുകാരനാണ്​ ലാബോറട്ടറി നടത്തുന്നത്​. രസതന്ത്രത്തിൽ പി.എച്ച്​.ഡിക്കാരനാണ്​ ഇയാൾ. സംഭവവുമായി ബന്ധപ്പെട്ട്​ ഇയാളെയും മെക്​സിക്കൻ സ്വദേശിയേയും അറസ്​റ്റ്​ ചെയ്​തു.