ലോകത്തെ ആദ്യ റോബോട്ട് പൗരന്‍ മുബൈയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകത്തെ ആദ്യ റോബോട്ട് പൗരന്‍ മുബൈയില്‍

മും​ബൈ: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ള​യാ​യ ടെ​ക് ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാന്‍ സൗ​ദി അ​റേ​ബ്യ പൗ​ര​ത്വം ന​ൽ​കി​യ ആ​ദ്യ ഹ്യൂ​മ​നോ​യി​ഡ് റോബ​ട്ട് സോ​ഫി​യ ഇ​ന്ത്യ​യി​ലെ​ത്തി.

​ഹോങ്കോ​ങ്ങി​ലെ ഹാ​ൻ​സ​ണ്‍ റോ​ബ​ട്ടിക്സ് കമ്പനിയു​ടെ സ്ഥാ​പ​ക​ൻ ഡേ​വി​ഡ് ഹാ​ൻ​സ​ണ്‍ ആണ് സോ​ഫി​യയെ രൂ​പ​ക​ൽ​പ​ന ചെ​യ്തത്. ഹോ​ളി​വു​ഡ് ന​ടി ഓ​ഡ്രി ഹെ​പ്ബ​ണി​ന്‍റെ ഛായ​യി​ലാ​ണു സോ​ഫി​യ​യെ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ യ​ന്ത്ര​വ​നി​ത​യ്ക്ക് 50ൽ ​പ​രം ഭാ​വ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നാ​കും.

ഒ​രു മ​ണി​ക്കൂ​ർ നേ​രം സ​ദ​സു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന സോ​ഫി​യ ആ ​ദി​വ​സം മു​ഴു​വ​ൻ ഐ.​ഐ.​ടി ക്യാ​മ്പസി​ലു​ണ്ടാ​വും. പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത സ​ദ​സി​നു​മു​ന്നി​ൽ സം​സാ​രി​ക്കു​ന്ന സോ​ഫി​യ റോ​ബട്ടി​നോ​ട് ആർക്കും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

ട്വി​റ്റ​റി​ൽ #AskSophia എ​ന്ന ഹാ​ഷ്ടാ​ഗി​ൽ നി​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ ട്വീ​റ്റ് ചെ​യ്താ​ൽ മ​തി. സോ​ഫി​യാ​യു​ടെ പ്ര​ക​ട​നം www.techfest.org എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.


LATEST NEWS