പുരുഷ വന്ധ്യത ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുരുഷ വന്ധ്യത ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലാത്തതാണ് പലപ്പോഴും പല രോഗങ്ങളുടേയും തുടക്കം. രോഗങ്ങള്‍ മാത്രമല്ല രോഗപ്രതിരോധ ശേഷി വരെ നഷ്ടപ്പെടുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടാവുന്നത്. ഇന്നത്തെ കാലത്ത് പുരുഷന്‍മാരില്‍ പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന ഒന്നാണ് വന്ധ്യത. 

വന്ധ്യതയുടെ കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍ വന്ധ്യത ഇല്ലാതാക്കാന്‍ പലപ്പോഴും ഭക്ഷണത്തിലൂടെ കഴിയും. പുരുഷ വന്ധ്യത ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

ഓയ്‌സ്‌റ്റേഴ്‌സ്

ഓയ്‌സ്‌റ്റേഴ്‌സില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് വന്ധ്യതയെ ഇല്ലാതാക്കുന്നു. മാത്രമല്ല പല തരത്തില്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും വന്ധ്യത പുരുഷന്‍മാരില്‍ നിന്നും ദൂരെക്കളയുന്നു.

പച്ചക്കറികളും പഴങ്ങളും

പഴങ്ങളും പച്ചക്കറികളുമാണ് മറ്റൊന്ന്. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിച്ച് ശീലിയ്ക്കുക. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ മറ്റ് പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ മഞ്ഞളിന്റെ ഉപയോഗം

നട്‌സ്

നട്‌സ് ധാരാളം കഴിയ്ക്കുക. സിങ്ക് മാത്രമല്ല വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട് നട്‌സില്‍,

മത്തന്‍ കുരു

മത്തന്‍ കുരു ധാരാളം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇതിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പുരുഷന്റെ വന്ധ്യതയെ ഇല്ലാതാക്കുന്നു.

മാതളനാരങ്ങ ജ്യൂസ്

പുരുഷനിലെ ഫെര്‍ട്ടിലിറ്റി കൂട്ടാന്‍ സഹായിക്കുന്നതില്‍ പ്രധാനിയാണ് മാതള നാരങ്ങ. ഇത് ബീജങ്ങളുടെ എണ്ണത്തിലും ആരോഗ്യത്തിലും വളരെയധികം സഹായിക്കുന്നു.

ഇറച്ചി

ഇറച്ചിയ്ക്കും വിലക്കേര്‍പ്പെടുത്താതിരിയ്ക്കുക. ഇത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

മുട്ട

ആരോഗ്യമുള്ള ബീജത്തെ ഉത്പാദിപ്പിയ്ക്കുന്നതില്‍ മുട്ടയുടെ ഉപയോഗം മുന്നിലാണ്. മുട്ടയില് വിറ്റാമിന്‍ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്.

ബ്രൊക്കോളി

ബ്രോക്കോളിയും ശീലമാക്കുക. ഇത് വന്ധ്യതയെ എന്നും ഒരു കൈയ്യകലത്തില്‍ നിര്‍ത്തുന്നു.


LATEST NEWS