‘ഗൊണേറിയ’ തിരിച്ചറിയാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘ഗൊണേറിയ’ തിരിച്ചറിയാം

എന്താണ് ഗൊണേറിയ ?

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണ് ഗൊണേറിയ. നെയ്ഷർ ഗോണേറിയ എന്ന ബാക്ടീരിയ മൂലമാണ് ഗൊണേറിയ ഉണ്ടാകുന്നത്. സ്ത്രീകളുടെയും പുരുഷന്‍റെയും തണുത്ത് നനവുള്ള പ്രജനന ഭാഗത്ത് ഈ ബാക്ടീരിയ വളരുകയും ഇരട്ടിക്കുകയും ചെയ്യുന്നു. വായ്, തൊണ്ട, കണ്ണ്, ഗുഹ്യം എന്നീ ഭാഗങ്ങളിലും ഈ ബാക്ടീരിയ വളരുന്നു.
 

ലിംഗം, യോനി, വായ്, ഗുഹ്യം എന്നീ ഭാഗങ്ങളിലൂടെയുള്ള സംസർ ഗത്തിലാണ് ഗൊണേറിയ കിട്ടുന്നത്. പ്രസവസമയത്ത് അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് ഗൊണേറിയ പകരാം.

 

  • ഏതൊരു ലൈംഗികബന്ധം നടത്തുന്ന ആളിനും ഗൊണേറിയ പിടിപെടാം.
  • കൂടുതല്‍പുരുഷന്‍‌മാരിലും ഗൊണേറിയ പിടിപെട്ടാല്‍ ലക്ഷണം ഒന്നും കാണിക്കാറില്ല. 
  • ചിലരില്‍ അണുബാധയ്ക്ക് 2 മുതല്‍ 5 ദിവസത്തിനു ശേഷം ലക്ഷണം പ്രകടമാവുകയും പൂർ ണ്ണമായ രോഗലക്ഷണം 30 ദിവസത്തിനുള്ളിലാണ് പ്രകടമാകുന്നത്. 
  • മൂത്രമൊഴിക്കുമ്പോള്‍ നീറ്റലും പുകച്ചിലും, വെള്ള, മഞ്ഞ അല്ലെങ്കില്‍ പച്ച നിറത്തിലുള്ള സ്രവം ലിംഗത്തില്‍നിന്നുണ്ടാവുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. 
  • ചിലപുരുഷന്‍മാരില്‍ വേദനയും നീരോടുകൂടിയ കുമിളകള്‍ പ്രത്യക്ഷപ്പെടാം. 
  • സ്ത്രീകളില്‍ രോഗലക്ഷണം കഠിനമല്ല. സ്ത്രീകളില്‍ പ്രാരംഭലക്ഷണം എന്ന് പറയുന്നത് മൂത്രമൊഴിക്കുമ്പോള്‍ വേദനയും നീറ്റലും അനുഭവപ്പെടുക, അമിതമായ യോനിസ്രവം. മാസമുറ അല്ലാത്ത സമയങ്ങളില്‍ രക്തപോക്ക്.