ലേഡീസ് ശ്രദ്ധിക്കൂ... ഇങ്ങനെയുള്ള പുരുഷനെ സൂക്ഷിക്കണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലേഡീസ് ശ്രദ്ധിക്കൂ... ഇങ്ങനെയുള്ള പുരുഷനെ സൂക്ഷിക്കണം

 പുരുഷന്റെ പെരുമാറ്റം അല്‍പം ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്. ഇത് പലപ്പോഴും നിങ്ങളെ വളരെ വലിയ അപകടത്തില്‍ നിന്ന് രക്ഷിക്കും.പുരുഷനില്‍ കാണുന്ന ചില ലക്ഷണങ്ങള്‍ പുരുഷന്‍ ചതിയ്ക്കും എന്നതിന്റെ തന്നെ സൂചനയാണ്. ഇനി പറയുന്ന ലക്ഷണങ്ങളുള്ള പുരുഷന്‍മാരരെ അല്‍പം സൂക്ഷിയ്ക്കുന്നത് നല്ലതാണ്.

അമ്മയുമായി അടുപ്പമില്ലാത്തവര്‍

അമ്മയുമായി തീരെ അടുപ്പം കാണിയ്ക്കാത്ത പുരുഷന്‍മാര്‍ ചതിയന്‍മാരാണ് എന്നാണ് വെപ്പ്. ഇവര്‍ സ്ത്രീകളെ ബഹുമാനിയ്ക്കാത്തവരും സ്വന്തം സുഖം മാത്രം നോത്തി ജീവിയ്ക്കുന്നവരും ആയിരിക്കും.

രഹസ്യങ്ങള്‍

ഏത് കാര്യത്തിനും രഹസ്യങ്ങള്‍ സൂക്ഷിച്ചു വെയ്ക്കുന്നവരേയും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ ജീവിതത്തില്‍ ഒരിക്കലും സത്യസന്ധരായിരിക്കില്ല.

ഫോണ്‍ ചെയ്യുന്നത്

ഫോണ്‍ വരുമ്പോള്‍ അതിലും സ്വകാര്യത സൂക്ഷിക്കുന്നവരെയും ശ്രദ്ധിക്കണം. ഇവരേയും വിശ്വസിക്കാന്‍ പാടില്ല.

അതിവൈകാരികത

ഏത് നിസ്സാരകാര്യത്തിനു പോലും അതിവൈകാരികമായി പ്രതികരിയ്ക്കുന്നവരേയും അല്‍പം ശ്രദ്ധിയ്ക്കാം.

സമയം ചിലവാക്കുന്നത്

എപ്പോഴും സമയം ചിലവാക്കുന്നത് സുഹൃത്തുക്കളോടൊപ്പമാണെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം വീടിനും വീട്ടുകാര്‍ക്കും വേണ്ടി അല്‍പസമയമെങ്കിലും മാറ്റിവെയക്കണം.

ഒഴിവ് കഴിവ്

ഏത് കാര്യത്തിനും അവസാന നിമിഷത്തിലും ഒഴിവ് കഴിവ് പറയുന്നവരും ജീവിതത്തില്‍ ഒരിക്കലും സത്യസന്ധന്‍മാരായിരിക്കില്ല.

മറ്റുള്ളവരെ അംഗീകരിയ്ക്കുന്നത്

മറ്റുള്ളവരേയും അവരുടെ താല്‍പ്പര്യങ്ങളേയും അംഗീകരിയ്ക്കാത്ത വ്യക്തിയേയും വിശ്വസിയ്ക്കരുത്.


LATEST NEWS