കോപ്പര്‍ ടി ഉപയോഗിക്കും മുമ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോപ്പര്‍ ടി ഉപയോഗിക്കും മുമ്പ്

ഗര്‍ഭനിരോധനോപാധികളില്‍ ഒന്നാണ് കോപ്പര്‍ ടി. ടി ഷേപ്പിലെ ചെമ്പുലോഹം സ്ത്രീശരീരത്തില്‍ നിക്ഷേപിയ്ക്കുന്ന രീതിയാണിത്. ഇത് ബീജങ്ങള്‍ യൂട്രസിലേയ്ക്കു കടക്കുന്നതിനു മുന്‍പ് ഇവയെ നശിപ്പിയ്ക്കുന്നു.

കോപ്പര്‍ ടിയെ സംബന്ധിച്ച് പല തെറ്റിദ്ധാരണകളുണ്ട, സംശയങ്ങളുമുണ്ട്, ഇവയക്കുറിച്ചു കൂടുതലറിയൂ.

 

  • പ്രസവിയ്ക്കാത്ത സ്ത്രീകള്‍ ഇത് ഉപയോഗിയ്ക്കാത്തതാണ് നല്ലത്. പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ ഗര്‍ഭാശയമുഖം കൂടുതല്‍ വികസിയ്ക്കുന്നതിനാല്‍ ഇത് ഉള്ളിലേയ്ക്കു കടത്തി വയ്ക്കാന്‍ എളുപ്പമാണ്. എന്നാല്‍ പ്രസവിയ്ക്കാത്ത സ്ത്രീകളില്‍ ഗര്‍ഭാശയമോ ഗര്‍ഭാശയ മുഖമോ മുറിവേല്‍ക്കാന്‍ സാധ്യതയേറെയാണ്. കാരണം ഗര്‍ഭാശയമുഖത്തിന് വികാസമുണ്ടാകാത്തതു തന്നെ. ഇത് ചിലപ്പോള്‍ വന്ധ്യതയ്ക്കു തന്നെ കാരണമായേക്കാം.
  • സാധാരണ പ്രസവമാണെങ്കിലും സിസേറിയനെങ്കിലും കോപ്പര്‍ ടി ഉപയോഗിയ്ക്കാം. സിസേറിയനെങ്കില്‍ 4-6 ആഴ്ചകള്‍ക്കു ശേഷം മാത്രം ഇതു നിക്ഷേപിയ്ക്കുക.
  • അഞ്ചു വര്‍ഷം വരെ ഒരു കോപ്പര്‍ ടി ഗര്‍ഭധാരണം തടയും. എന്നാല്‍ ഇതു വച്ച് ആദ്യത്തെ മാസമുറ കഴിഞ്ഞാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യം. ഇത് കൃത്യസ്ഥലത്തു തന്നെയാണോയെന്നുറപ്പു വരുത്താനാണിത്. ഒരു മാസം വരെ മറ്റു മുന്‍കരുതലുകളെടുക്കുന്നതും നന്നായിരിയ്ക്കും.
  • ഇതിന്റെ താഴ്ഭാഗത്തെ ത്രെഡ് ചിലപ്പോള്‍ സ്ത്രീകളുടെ യോനീഭാഗത്തേയ്ക്കിറങ്ങിക്കിടക്കാറുണ്ട്. ബുദ്ധിമുട്ടു സൃഷ്ടിയ്ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് ഇത് ഉള്‍ഭാഗത്തേയ്ക്കു തള്ളി വയ്ക്കാം. സാധാരണ ഗതിയില്‍ ഇത് സ്പര്‍ശിയ്ക്കാന്‍ കഴിയാറില്ല.
  • കോപ്പര്‍ ടിയിലെ ചെമ്പ് ബീജങ്ങളെ നശിപ്പിയ്ക്കുന്നതു വഴി ഗര്‍ഭധാരണം തടയും. എന്നു കരുതി മറ്റേതു ഗര്‍ഭനിരോധനോപാധി പോലെയും 100 ശതമാനം ഉറപ്പ് ഇതിനും നല്‍കാനാവില്ല. പ്രത്യേകിച്ച് ഇതിന്റെ സ്ഥാനം മാറിയാല്‍.
  • കോപ്പര്‍ ടി തടി കൂട്ടില്ലെന്നതാണ് വാസ്തവം. ഇത് തടി കൂട്ടുന്നതായി ചില സ്ത്രീകള്‍ പരാതിപ്പെടുന്നതില്‍ വാസ്തവമില്ലെന്നു സാരം.
  • മാസമുറയുടെ 4, 5, 6 ദിവസങ്ങളിലാണ് ഇത് നിക്ഷേപിയ്ക്കാന്‍ കൂടുതല്‍ എളുപ്പം. സാധാരണ പ്രസവം കഴിഞ്ഞാല്‍ ഉടന്‍ വയ്ക്കാം. സിസേറിയന്‍ കഴിഞ്ഞാല്‍ 4-6 ആഴ്ചകള്‍ക്കു ശേഷവും.
  • കോപ്പര്‍ ടി സെക്‌സ് ജീവിതത്തിന് യാതൊരു തടസങ്ങളും സൃഷ്ടിയ്ക്കുന്നില്ല.
  • കോപ്പര്‍ ടി നടുവേദന പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കില്ല. എന്നാല്‍ ചിലരില്‍ വയറുവേദനയും ആര്‍ത്തവസമയത്ത് കൂടുതല്‍ രക്തസ്രാവവുമുണ്ടാക്കാറുണ്ട്.

LATEST NEWS