പ്രസവശേഷം ആരോഗ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രസവശേഷം ആരോഗ്യം

പ്രസവശേഷം ആരോഗ്യ കാര്യത്തില്‍ സ്ത്രീകള്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അമ്മയായതിനു ശേഷം പലരുടേയും ശ്രദ്ധ പലപ്പോഴും കുഞ്ഞില്‍ മാത്രമായി ഒതുങ്ങും. എന്നാല്‍ അമ്മയ്ക്കും കുഞ്ഞിനും കൃത്യമായ പരിചരണം പ്രസവശേഷം അത്യാവശ്യമാണ്. എന്നാല്‍ പ്രസവശേഷം സ്ത്രീകള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇനി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ പ്രസവശേഷം സ്ത്രീകള്‍ക്ക് പൂര്‍വ്വാധികം ആരോഗ്യം വീണ്ടെടുക്കാം.

വിശ്രമസമയം വിശ്രമിക്കുക തന്നെ വേണം. ആ സമയം മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്നത് വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ കാരണമാകും.

ഉറക്കമാണ് മറ്റൊന്ന്. ഉറക്കം അത്യാവശ്യമായി വേണ്ട ഒന്നാണ് പ്രസവശേഷം. കുട്ടികള്‍ അധികസമയവും ഉറങ്ങുക തന്നെയായിരിക്കും. എന്നാല്‍ അതോടൊപ്പം തന്നെ അമ്മയ്ക്കും കൃത്യമായ ഉറക്കം ലഭിയ്ക്കണം.

പ്രസവശേഷം വ്യായാമം ചെയ്യുന്നത്. കുറഞ്ഞ തോതില്‍ അനാരോഗ്യകരമായ വ്യായാമം സ്ത്രീകള്‍ ചെയ്തിരിയ്ക്കണം.

നന്നായി ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണത്തിനോട് ഒരു തരത്തിലുള്ള വിമുഖതയും കാണിയ്ക്കരുത്. ഇത്തരം അലസമനോഭാവം കാണിച്ചാല്‍ അത് പിന്നീട് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും.

വെള്ളം ഒഴിവാക്കാനാവാത്ത ഒന്നാണ്. നിര്‍ജ്ജലീകരണം ശരീരത്തെ വളരെയധികം അപകടത്തിലേക്കാക്കുന്നു. അതുകൊണ്ട് തന്നെ ആവശ്യത്തിന് വെള്ളം കുടിയ്ക്കാന്‍ ശ്രമിക്കണം.
 


Loading...