ഹണിമൂൺ സൂപ്പറാക്കാൻ ഹണി വേണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹണിമൂൺ സൂപ്പറാക്കാൻ ഹണി വേണം

തേന്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയം ആര്‍ക്കുമുണ്ടാകില്ല. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു ഉറവിടമാണ് തേന്‍. പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക പ്രതിരോധം,

തേന്‍ സെക്‌സ് ഗുണങ്ങള്‍ക്കും മികച്ചതാണ്. സെക്‌സ് മൂഡിനു സഹായിക്കുന്ന അഫ്രോഡിക് ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്ന്.

ഹണിമൂണ്‍ എന്ന വാക്കില്‍ തന്നെ സെക്‌സില്‍ തേനിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പണ്ടുകാലത്ത് വിവാഹരാത്രിയില്‍ നല്ല സെക്‌സിനായി തേന്‍ നല്‍കുന്ന പതിവിന്റെ അടിസ്ഥാനവും ഇതു തന്നെ. 

 

തേന്‍ സെക്‌സ് ജീവിതത്തിനു സഹായിക്കുന്നുവെന്നു കാമസൂത്രയില്‍ തന്നെ പരാമര്‍ശമുണ്ട്.

തേനില്‍ ബോറോണ്‍ എന്നൊരു ധാതുവുണ്ട്. ഇത് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും സ്ത്രീകളില്‍ ഈസ്ട്രജന്‍ ഉല്‍പാദനത്തിനും സഹായിക്കുന്ന ഒന്നാണ്.

പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് സെക്‌സ് സ്റ്റാമിനയും ഊര്‍ജവും വര്‍ദ്ധിപ്പിയ്ക്കും. പുരാതന ഗ്രീസില്‍ സെക്‌സ് സ്റ്റാമിനയ്ക്ക് ഉപയോഗിച്ചിരുന്ന വഴിയാണിത്.

കിടക്കയിലെ നല്ല പ്രകടനത്തിന് 2 ടീസ്പൂണ്‍ തേന്‍ തനിയെ കഴിച്ചാലും മതിയാകും. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ ഊര്‍ജമായി മാറും.

 

 

 മീഡ് എന്നൊരു പാനീയം, തേന്‍ ചേരുവയുള്ള ആല്‍ക്കഹോളിക് പാനീയം പണ്ടുകാലത്ത് നവദമ്പതിമാര്‍ക്കു നല്‍കിയിരുന്നു. വിവാഹശേഷം ആദ്യദിവസം മുതല്‍ ആദ്യപൗര്‍ണമി, അതായത് ആദ്യത്തെ പൂര്‍ണചന്ദ്രനെ കാണുന്നതു വരെ. പുരുഷന്മാര്‍ക്കു പൗരുഷം നല്‍കാനുദ്ദേശിച്ചുള്ള ഒന്ന്. ഹണിമൂണ്‍ എന്ന വാക്കിന് ഇതുമായി ബന്ധവുമുണ്ട്.

  സെക്‌സ് കഴിവുകള്‍ക്കുള്ള ഒന്നു കൂടിയാണ് ഫിഗ് അഥവാ അത്തിപ്പഴം. ഇതും തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ലൈംഗികശേഷി ഇരട്ടിപ്പിയ്ക്കും.

  

തേനും ഇഞ്ചിയും ചേര്‍ത്തു കഴിയ്ക്കുന്നതും സെക്‌സ് ഗുണങ്ങള്‍ നല്‍കാന്‍ സഹായിക്കും. ഇത് ഹെര്‍ബല്‍ ചായയില്‍ ചേര്‍ത്തോ അല്ലാതെയോ കഴിയ്ക്കാം.

തേന്‍, കറുവാപ്പട്ട എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും സെക്‌സ് ഗുണങ്ങള്‍ നല്‍കാന്‍ സഹായിക്കും. കറുവാപ്പട്ട പൊടിച്ചത് തേനില്‍ ചാലിച്ചു കഴിയ്ക്കാം. ഇത് പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്.

തേന്‍ ലൈംഗികഗുണങ്ങള്‍ പൂര്‍ണമായും നല്‍കണമെങ്കില്‍ നല്ല ശുദ്ധമായ, പ്രോസസ് ചെയ്യാത്തതു തന്നെ വേണം. ഇതിലാണ് ആന്റിഓക്‌സിഡന്റ്, നൈട്രിക് ആസിഡ് എന്നിവ ഏറെ. ഇവ ലൈംഗികഗുണങ്ങള്‍ക്കു മികച്ചതാണ്.