പ്രസവശേഷം ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ ശ്രദ്ധിക്കുക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രസവശേഷം ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ ശ്രദ്ധിക്കുക

പ്രസവം കഴിഞ്ഞ ഉടന്‍ ആരോഗ്യം അധികം ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. എന്നാല്‍ അറിയുക ഈ കാലയളവില്‍ ഹോര്‍മോണുകള്‍ ശരീരത്തില്‍ വളരെ ഉദാസീനമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. കുഞ്ഞിനെ കൈയില്‍ കിട്ടയതിന്റെ അമിത സന്തോഷത്തില്‍ ശരീരത്തിന് ഇനിയും കൂടുതല്‍ പരിചരണം ആവശ്യമാണന്ന കാര്യം മറക്കരുത്. ഹോര്‍മോണുകള്‍ പഴയ രീതിയിലേക്ക് എത്താന്‍ സമയമെടുക്കും. പ്രസവത്തിന് ശേഷം അസാധാരണമായ ചില മാറ്റങ്ങള്‍ ശരീരത്തില്‍ അനുഭവപ്പെടും.

പ്രസവ ശേഷം ഉണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്. പ്രസവ ശേഷം ഹോര്‍മോണ്‍ നില കുഞ്ഞ് ജനിച്ചതിന് ശേഷം മാനസികാവസ്ഥയില്‍ എപ്പോഴും മാറ്റമുണ്ടാകുന്നതായും വല്ലതെ തളര്‍ച്ച അനുഭവപ്പെടുന്നതായും തോന്നും, വിഷമിക്കേണ്ടതില്ല ഇത് തികച്ചും സാധാരണമാണ്. പ്രസവം നിങ്ങളുടെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തകിടം മറിക്കും.

അമിതമായ തളര്‍ച്ച, ആര്‍ത്തവ പ്രശ്‌നങ്ങള്‍, ശരീരഭാരം കുറയ്ക്കാന്‍ കഴിയാതിരിക്കുക, ആവര്‍ത്തിച്ചുണ്ടാകുന്ന അണുബാധ എന്നിവ ഇതിന്റെ ചില ലക്ഷണങ്ങളാണ്.

ഈസ്‌ട്രോജനും പ്രോജെസ്‌റ്റെറോണും

ഈസ്‌ട്രൊജന്റെ അളവ് കൂടുന്നതാണ് പ്രസവാനന്തരമുണ്ടാകുന്ന പല പ്രശ്‌നങ്ങളുടെയും പ്രധാന കാരണം. ഗര്‍ഭകാലത്ത് , പ്ലാസന്റ ഉയര്‍ന്ന അളവില്‍ പ്രോജെസ്‌റ്റെറോണ്‍ ഉത്പാദിപ്പിക്കും. കുഞ്ഞ് ജനിച്ചതിന് ശേഷം പ്ലാസന്റ ശരീരത്തില്‍ നിന്നും പുറന്തള്ളുന്നതോടെ പ്രോജെസ്‌റ്റെറോണിന്റെ അളവില്‍ പെട്ടെന്ന് കുറവ് വരും. പ്രസവശേഷം ഹോര്‍മോണ്‍ മാറ്റങ്ങള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഈ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ അമ്മയുടെ വൈകാരികാവസ്ഥയില്‍ സങ്കീര്‍ണമായ മാറ്റങ്ങള്‍ ഉണ്ടാക്കും. ബേബി ബ്ലു എന്നാണ് അവസ്ഥ അറിയപ്പെടുന്നത്.

മാനസികാവസ്ഥ

പ്രോജെസ്‌റ്റെറോണ്‍ ആണ് മസ്തിഷ്‌കത്തിലെ രാസപദാര്‍ത്ഥങ്ങളെ നിയന്ത്രിച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നത് . എന്നാല്‍ പ്രസവാനന്തരം ഈസ്‌ട്രോജന്റെയും പ്രോജെസ്റ്ററോണിന്റെയും അളവിലുണ്ടുന്ന അസന്തുലിതാവസ്ഥ പല അസൗകര്യങ്ങള്‍ക്കും കാരണമാകും.

ശരീരഭാരം കൂടുക

അമിതമായി ശരീരഭാരം കൂടുക, മനോനിലയില്‍ ഉണ്ടാവുന്ന മാറ്റം, വിഷാദം, അമിതമായ ആര്‍ത്തവം, ശക്തമായ ആര്‍ത്തവകാല വേദന എന്നിവ ഈസ്‌ട്രോജന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളാണ്.

തൈറോയ്‌ഡൈറ്റിസ്

കരള്‍ കൂടുതല്‍ തൈറോയ്ഡ് നിയന്ത്രിത ഗ്ലോബുലിന്‍(ടിബിജി) ഉത്പാദിപ്പിക്കുന്നതിനും ഇത് കാരണമാകും. അതിനാല്‍ പ്രസവ ശേഷം പല സ്ത്രീകള്‍ക്കും തൈറോയ്‌ഡൈറ്റിസ് അനുഭവപ്പെടാറുണ്ട്.

കോര്‍ട്ടിസോള്‍

ഈസ്‌ട്രോജന്‍ നില ഉയരുന്നത് കോര്‍ട്ടിസോള്‍ നിയന്ത്രിത ഗ്ലോബുലീന്റെ നില ഉയരാനും കാരണമാകാറുണ്ട്. ഇത് ഹൈപോതൈയ്‌റോയിഡിസത്തിന് കാരണമാകും.