കാമമോ പ്രേമമോ? തിരിച്ചറിയാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാമമോ പ്രേമമോ? തിരിച്ചറിയാം

പല ദാമ്പത്യങ്ങളിലും പ്രശ്‌നമുണ്ടാക്കുന്നത് പങ്കാളിയുടെ സ്‌നേഹം തിരിച്ചറിയാത പോകുമ്പോഴാണ്. പങ്കാളിയ്ക്ക തന്നോടുണ്ടായിരുന്നത് പ്രേമമാണോ കാമമാണോ എന്ന് തിരിച്ചറിയപ്പെടാതിരിയ്ക്കുമ്പോഴാണ് പലപ്പോഴും ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നത്. 

എന്നാല്‍ ഏതൊരു ബന്ധത്തിന്റേയും തുടക്കത്തില്‍ തന്നെ പങ്കാളിയ്ക്ക് നിങ്ങളോടുള്ളത് പ്രേമമാണോ കാമമാണോ എന്ന് തിരിച്ചറിയാന്‍ കഴിയും. അതിന്റെ ചില സൂചനകള്‍ അയാള്‍ തന്നെ നിങ്ങള്‍ക്കിട്ടുതരും. എങ്ങനെയെന്ന് നോക്കാം.

വ്യക്തിയുടെ പുറംമോടി

ഒരു വ്യക്തിയുടെ പുറംമോടി കണ്ട് ഇഷ്ടപ്പെടുന്നയാളാണെങ്കില്‍ ഉറപ്പിക്കാം. അത് പ്രേമമല്ല കാമമാണ് എന്ന്.

 പ്രത്യേക ഫീച്ചറുകള്‍

പലപ്പോഴും പങ്കാളിയുടെ ചില പ്രത്യേക ഫീച്ചറുകളോടാണ് താല്‍പ്പര്യം ഉണ്ടാവുക. സ്വഭാവത്തേയും മറ്റ് ഗുണങ്ങളേയോ കണക്കിലെടുക്കില്ല. വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

സംസാരത്തിലെ അശ്ലീലം

ഏത് സംസാരമാണെങ്കിലും അതില്‍ അശ്ലീല ചുവ ഉണ്ടാവും. ആവശ്യമില്ലാതെ പല കാര്യങ്ങളിലും സെക്‌സ് കുത്തിത്തിരുകാന്‍ ശ്രമിക്കും.

 എപ്പോഴും ശല്യപ്പെടുത്തുന്നു

ഏത് കാര്യത്തിനും എപ്പോഴും പങ്കാളിയെ ശല്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും. ഫോണ്‍ ചെയ്തായാലും നേരിട്ടായാലും ചെന്ന് ശല്യം എന്നത് കൂടപ്പിറപ്പായിരിക്കും.

 സെക്‌സിന് പ്രാധാന്യം

ബന്ധങ്ങളേക്കാള്‍ വില പലപ്പോഴും സെക്‌സിനായിരിക്കും നല്‍കുന്നത്. മറ്റ് കാര്യങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം സെക്‌സിന് നല്‍കും.

ഉത്തരവാദിത്വമില്ലായ്മ

ഉത്തരവാദിത്വമില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. എപ്പോഴും സ്വപ്‌നം കണ്ട് നടക്കാനായിരിക്കും ആഗ്രഹം. സ്വപ്‌നജീവിയായിരിക്കും ഇത്തരക്കാര്‍ എന്നതാണ് സത്യം.


LATEST NEWS