സെക്സിലും പാലിക്കേണ്ട മര്യാദകൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെക്സിലും പാലിക്കേണ്ട മര്യാദകൾ

എല്ലാ കാര്യത്തിലും ഒരു മര്യാദ വേണമെന്നു പൊതുവെ പറയും. സെക്‌സിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. സെക്‌സ് നന്നായി ആസ്വദിയ്ക്കണമെങ്കില്‍, ഇതിനോടുള്ള താല്‍പര്യം നില നിര്‍ത്തണമെങ്കില്‍, പങ്കാളിയോട് സെക്‌സില്‍ അകല്‍ച്ചുണ്ടാകാതിരിയ്ക്കണമെങ്കില്‍ സെക്‌സിലും പാലിയ്‌ക്കേണ്ട ചില മര്യാദകളുണ്ട്. ഇവയെക്കുറിച്ചറിയൂ, 

വിയര്‍പ്പുനാറ്റം പങ്കാളികളില്‍ പരസ്പരം വെറുപ്പുണ്ടാകുന്ന ഒന്നാണ്. പങ്കാളി സെക്‌സില്‍ നിന്നു തന്നെ മുഖം തിരിച്ചു കളയാന്‍ കാരണമാകുന്ന ഒന്ന്. പങ്കാളിയ്ക്കു വൃത്തിയുള്ള ശരീരം ആഗ്രഹിയ്ക്കുന്നതിന് തെറ്റു പറയാനാകില്ലല്ലോ.

സെക്‌സിനിടെ ഫോണ്‍ കോള്‍ അറ്റന്റ് ചെയ്യുക പോലുള്ളവ നിര്‍ബന്ധമായും ഒഴിവാക്കണം. ഇത് പങ്കാളിയ്ക്കു നീരസമുണ്ടാക്കുന്ന ഒന്നാണ്.

പങ്കാളിയുടെ ശരീരം, പ്രത്യേകിച്ചു സ്ത്രീ ശരീരം കൈകാര്യം ചെയ്യുന്നത് കാടത്തത്തോടെയാകരുത്. സെക്‌സില്‍ മൃഗതുല്യം പെരുമാറുന്നതു പങ്കാളി ആസ്വദിയ്ക്കുമെന്നതു തെറ്റിദ്ധാരണയാണ.

നേരെ എടുത്തുചാടി സെക്‌സിലേര്‍പ്പെടുന്നതും സെക്‌സ് കഴിഞ്ഞാലുടന്‍ പങ്കാളിയെ അവഗണിയ്ക്കുന്നതുമെല്ലാം പങ്കാളിയില്‍ നീരസമുണ്ടാക്കും. പ്രത്യേകിച്ചു സ്ത്രീകളില്‍. ലാളന കൂടുതല്‍ കൊതിയ്ക്കുന്ന പ്രകൃതമാണ് സ്ത്രീകളുടേത്.

സെക്‌സില്‍ ഇരുപങ്കാളികളുടേയും താല്‍പര്യം പ്രധാനം. ഒരാളില്‍ മറ്റൊരാളുടെ ഇഷ്ടം അടിച്ചേല്‍പ്പിയ്ക്കരുത്, മറുപാതിയുടെ ഇഷ്ടം അവഗണിയ്ക്കുകയുമരുത്.

പങ്കാളിയുടെ വസ്‌ത്രം നീക്കുന്നതിനും മറ്റും ക്ഷമയും മര്യാദയും കാണിയ്‌ക്കുക. വെപ്രാളം കാണിച്ചു വസ്‌ത്രം കീറുന്നത്‌ ആര്‍ക്കും പിടിയ്‌ക്കില്ല. 


Loading...
LATEST NEWS