ആര്‍ത്തവ ബ്ലീഡിംഗ്‌ നിങ്ങൾക്ക് എത്ര ദിവസം?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആര്‍ത്തവ ബ്ലീഡിംഗ്‌ നിങ്ങൾക്ക് എത്ര ദിവസം?

ആര്‍ത്തവം സ്‌ത്രീ ശരീരത്തിന്റെ ആരോഗ്യലക്ഷണം കൂടിയാണ്‌. കൃത്യമായി ആര്‍ത്തവം വരുന്നത്‌ സ്‌ത്രീയുടെ പ്രത്യുല്‍പാദനവ്യവസ്ഥകള്‍ ഏതാണ്ട്‌ നല്ല രീതിയില്‍ തന്നെ പോകുന്നുവെന്നതിന്റെ സൂചനയും.

ആര്‍ത്തവം ആരോഗ്യകരമോ അല്ലയോ എന്നതു സംബന്ധിച്ച്‌ പല സ്‌ത്രീകള്‍ക്കും സംശയങ്ങള്‍ ഏറെയാണ്‌. ചിലര്‍ക്കു കൂടുതല്‍ ദിവസം ആര്‍ത്തവബ്ലീഡിംഗുണ്ടാകാം, ചിലര്‍ക്കു കുറവു ദിവസങ്ങളും.

ആര്‍ത്തവ ബ്ലീഡിംഗ്‌ ആരോഗ്യത്തെക്കുറിച്ചു പല കാര്യങ്ങളും വിശദീകരിയ്‌ക്കുന്നുണ്ട്‌. ഇവയെക്കുറിച്ചു കൂടുതലറിയൂ,

  • ആവറേജ്‌ കണക്കെടുത്താല്‍ ആര്‍ത്തവസമയത്തെ രക്തപ്രവാഹം മൂന്നു ദിവസങ്ങളാണ്‌ നീണ്ടു നില്‍ക്കുക. ചിലരില്‍ ഇത്‌ 2 ദിവസമാകാം, ചിലരില്‍ 5 ദിവസവും. കൃത്യമായി ആര്‍ത്തവമുണ്ടെങ്കില്‍ ഇത്‌ പ്രശ്‌നമല്ല. എന്നാല്‍ ആര്‍ത്തവക്രമക്കേടുകളും ആര്‍ത്തവപ്രവാഹം ഒരു ദിവസമോ 5ല്‍ കൂടുതല്‍ ദിവസങ്ങളോ ആവുകയാണെങ്കിലും മെഡിക്കല്‍ സഹായം തേടുക.
  • ഒരു മാസം ആര്‍ത്തവം വരുന്ന അതേ തീയതിയില്‍ അടുത്ത മാസം ആര്‍ത്തവം വരുമെന്നു കരുതരുത്‌. 21-35 ദിവസങ്ങള്‍ക്കിടയില്‍ ആര്‍ത്തചക്രമുണ്ടാകാം. 21 ദിവസത്തിനു മുന്‍പോ 35 ദിവസം ശേഷമോ ആര്‍ത്തവം വരുന്നതാണ്‌ ശ്രദ്ധിയ്‌ക്കേണ്ടത്‌.
  • ചിലര്‍ക്ക്‌ രണ്ടുമൂന്നൂ ദിവസം കുറഞ്ഞ അളവിലോ ചിലര്‍ക്ക്‌ മൂന്നു ദിവസം വരെ കൂടിയ അളവിലോ രക്തപ്രവാഹമുണ്ടാകുന്നതും സാധാരണയാണ്‌. യൂട്രസ്‌ പാളി പുറന്തള്ളപ്പെടുന്നതു കൊണ്ട്‌ ബ്ലീഡിംഗില്‍ കട്ടിയായി ഭാഗമുണ്ടാകുന്നതും സാധാരണം. എന്നാല്‍ കൂടുതല്‍ ഇത്തരം ഭാഗങ്ങളും ഒപ്പം അതികഠിനമായ വേദനയും ശ്രദ്ധിയ്‌ക്കുക.
  • ആര്‍ത്തവസമയത്തെ വേദനയും ശാരീരികാസ്വസ്ഥകളുമെല്ലാം സ്വാഭാവികമാണ്‌. എന്നാല്‍ ദൈനംദിന ജീവിതം തടസപ്പെടുത്തുന്ന വിധത്തിലെ വേദനയും അതോടൊപ്പം ഛര്‍ദി, മനംപിരട്ടല്‍ പ്രശ്‌നങ്ങളുമുണ്ടെങ്കില്‍ ശ്രദ്ധിയ്‌ക്കുക.
  • മാസമുറയ്‌ക്കു മുന്‍പായി വെളുത്ത നിറത്തിലെ വജൈനല്‍ ഡിസ്‌ചാര്‍ജുണ്ടാകുന്നതും സാധാരണം. ഇത്‌ ലൈംഗികമായി കൂടുതല്‍ ആക്ടീവായ സ്‌ത്രീകള്‍ക്കും പ്രസവം കഴിഞ്ഞ സ്‌ത്രീകളിലുമാണ്‌ കൂടുതലായി കാണാറുള്ളത്‌.