പുരുഷന്മാരുടെ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാൻ സവാള ജ്യൂസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുരുഷന്മാരുടെ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാൻ സവാള ജ്യൂസ്

പുരുഷന്മാരുടെ പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു മരുന്നു കൂടിയാണ് സവാള.കേവലമൊരു ഭക്ഷണവസ്തു മാത്രമല്ല, സവാള. കഷണ്ടിയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ചേര്‍ന്നൊരു മരുന്നു കൂടിയാണ. സവാളയിലെ സള്‍ഫറാണ് പല ഗുണങ്ങളും നല്‍കുന്നത്. പുരുഷന്മാരുടെ പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു മരുന്നു കൂടിയാണ് സവാള. സവാളയുടെ ജ്യൂസ് നല്ലൊരു സെക്‌സ് ടോണിക്കാക്കാം.

സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും പ്രത്യുല്‍പാദന അവയവങ്ങള്‍ക്കു ശക്തി നല്‍കാനും സവാള ഏറെ ഗുണകരമാണ്.

  • പുരുഷന്മാരിലെ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഗുണം ചെയ്യും.
  • സവാള ജ്യൂസാക്കി അടിച്ച് ഇത് അരിച്ചു കുടിയ്ക്കാം. ദിവസവും ഇതു ചെയ്യുന്നതു ഗുണം നല്‍കും. രാവിലെ കുടിയ്ക്കാന്‍ പ്രയാസമെങ്കില്‍ രാത്രിയിലോ ഉച്ചയ്‌ക്കോ ആകാം.
  • സവാള, വെളുത്തുള്ളി എന്നിവ ഒരുമിച്ചടിച്ചു കഴിയ്ക്കുന്നതും ഗുണം ചെയ്യും. വെളുത്തുള്ളിയും സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

സവാള ബട്ടറിലിട്ടു വഴറ്റുക. ഇത് അരച്ചോ അല്ലാതെയോ തേനുമായി ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കുന്നതിന് ഇത് സഹായിക്കും.

സവാളനീരില്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും ഗുണകരമാണ്.

ഉദ്ധാരണപ്രശ്‌നങ്ങളെങ്കില്‍ ഇത് രാത്രിയില്‍ കുടിയ്ക്കുന്നതാണ് ഗുണകരം. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ജ്യൂസ് കുടിയ്ക്കാന്‍ പ്രയാസമെങ്കില്‍ സവാള അരിഞ്ഞ് മുകളില്‍ പറഞ്ഞ പ്രകാരം കഴിച്ചാലും മതി. എന്നാല്‍ ജ്യൂസാണ് കൂടുതല്‍ ഗുണകരം.  

ഗുണങ്ങള്‍ക്കു പുറമെ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനുമെല്ലാം ഇത് ഏറെ സഹായകമാണ്.