രതി ഒരു കലയാണോ....?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രതി ഒരു കലയാണോ....?

 രതി ഒരു കലയാണ് എന്ന് പറയുന്നവരുണ്ട്. രതിയില്‍ [sex] സ്‌നേഹത്തിനു സ്ഥാനമില്ല എന്ന് പല പുതു തലമുറക്കാരും പറയുന്നു.ഒരു തൊടല്‍  കലയാണോ, സ്പര്‍ശ കല മാത്രമാണോ രതി? നന്നായി വികാരം ഉണര്‍ത്തും വിധം പരസ്പരം തൊടലാണോ രതി? അപ്പോള്‍ അപരിചിതരുമായുള്ള  ഒറ്റത്തവണ  ബന്ധങ്ങള്‍ ഒരു കലാ പ്രകടനം ആണോ? വേശ്യാവൃത്തി  ചെയ്യുന്നവര്‍ കലാകാരന്‍/രി ആണോ? ചരിത്രത്തിലൂടെ പോയാല്‍ കണ്ണിനും മെയ്യിനും കുളിര്‍മ നല്‍കുന്ന അഴകും നൃത്തം  സംഗീതം തുടങ്ങിയ ഇന്ദ്രിയ കലകളില്‍ പ്രാവീണ്യവും ഉള്ള ഉയര്‍ന്ന ജീവിത ബോധം ഉള്ളവരായിരുന്നു വേശ്യകള്‍. രതിക്കോ കുട്ടികളുടെ പിറവിക്കോ  സ്‌നേഹം വേണ്ട എന്നത് നിരന്തരം നാം കാണുന്നു.സ്‌നേഹമില്ലാതെ  രതി സാധ്യമാണ് എന്നതിന് വികലമായ അല്ലെങ്കില്‍ ഒരു ശീലം മാത്രമായിപ്പോയ ദാമ്പത്യജീവിതങ്ങള്‍ ഉദാഹരണമാണ്.ലോഹസ്പര്‍ശമില്ലാത്ത മരപ്പലകയുടെ നിര്‍വികാരത ഇല്ലാത്ത അധികാര പ്രയോഗമല്ലാത്ത ഒരു രതി എപ്പോഴാണ് സാധ്യമാവുക എന്നല്ലേ ആരായേണ്ടത്?..സ്പര്‍ശത്തിന്റെ ഒരു സുഖലോകം.ഒരു തൊടല്‍ കല മാത്രമല്ല രതി.സ്‌നേഹത്തോട് കൂടിയുള്ള സ്പര്‍ശമാണ്.മടുപ്പിക്കാത്ത അലിവുള്ള ഒരു പാരസ്പര്യമാണ്.വാത്സല്യവും സംരക്ഷണ ഭാവവും പരസ്പരം തോന്നുന്ന ഒരു കൂട്ട്.അതിനെ ഉറപ്പിക്കുന്നത് പണമോ ജാതിയോ മതമോ ആവരുത് പരസ്പരം അറിയാനുള്ള ഒരു മനോഭാവം ആയിരിക്കണം. പുതുതലമുറക്കുട്ടികളേ, രതിയില്‍ സ്‌നേഹം വേണ്ട എന്ന് എല്ലാവര്‍ക്കും അറിയാം. സ്‌നേഹം ഇല്ലാത്ത രതിയില്‍ നിന്ന് പിറന്നവരായിരിക്കും മുക്കാല്‍ മനുഷ്യരും.


Loading...