വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ഇണയെ ആകര്‍ഷിക്കുക എന്നത് പ്രകൃതി നിയമമാണ് ,എല്ലാ ജീവജാലങ്ങളും എതിര്ലിംഗ്ത്തിലുള്ളതിനെ ആകര്‍ഷിക്കുവാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. അതിലൂടെ മാത്രമേ പ്രത്യുല്പാതനവും തലമുറകളുടെ നിലനില്‍പ്പും ഒപ്പം പ്രക്രതിയുടെ സന്തുലനവും സംഭവിക്കുകയുള്ളൂ . മനുഷ്യന്റെ കാര്യത്തിലും ഇതേ അവസ്ഥയാണ് .സ്ത്രീയില്‍ നിന്നും പുരുഷനും പുരുഷനില്‍ നിന്ന് സ്ത്രീക്കുംഉണ്ടാകുന്ന ആകര്‍ഷണത്തെ ലൈംഗികാകര്‍ഷണം അല്ലെങ്കില്‍ സെക്സ് അപ്പീല്‍ എന്ന് പറയാം
എതിര്‍ലിംഗത്തില്‍ പെട്ട വ്യക്തിയില്‍ ലൈംഗികാകര്‍ഷകത്വം ജനിപ്പിക്കാനുള്ള കഴിവാണ് സെക്സ് അപ്പീല്‍ എന്ന് സാമാന്യമായി പറയാം. ഒരു വ്യക്തിയുടെ ചലനങ്ങള്‍, വസ്ത്രധാരണം, ഗന്ധം, സംസാരശൈലി, ശാരീരികസൌന്ദര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ ഒത്തുചേര്‍ന്നാണ് ആ വ്യക്തിയുടെ സെക്സ് അപ്പീല്‍ നിര്‍ണയിക്കുന്നത്.
നമ്മളെല്ലാവരും അതിസുന്ദരന്മാരും അതിസുന്ദരികളും ആയിട്ടല്ല ജനിക്കുന്നത്. ജന്മനാ തന്നെ നമുക്ക് ലഭിക്കുന്ന ചില ശാരീരികഗുണങ്ങളുണ്ട്. മുഖത്തിന്റെ ആകൃതി, ശരീരവലുപ്പംതുടങ്ങിയവയൊക്കെ അതില്‍പ്പെടും. ഇക്കാര്യത്തില്നമ്മള്ക്കൊന്നും തന്നെ ചെയ്യാനില്ല. അതുകൊണ്ട് പ്രകൃതി നമുക്ക് തന്ന ശരീരം എങ്ങനെയാണോ അതിനെ അങ്ങനെ തന്ന സ്വീകരിക്കാം. അതില്‍ നിരാശപ്പെടേണ്ട കാര്യമില്ല.എങ്ങനെസെക്സ് അപ്പീല്‍ കൂട്ടാം എന്നും നമ്മൾ അറിഞ്ഞിരിക്കണം. മുടങ്ങാതെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആകൃതി കാത്തു സൂക്ഷിക്കുക മാത്രമല്ല ആത്മവിശ്വാസവും സന്തോഷവും വളര്‍ത്തും. സന്തോഷവാന്മാരായിരിക്കുന്നവര്‍ എപ്പോഴും മറ്റുള്ളവരെ ആകര്‍ഷിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പൊതുസദസുകളില്‍ ഇടപെടുമ്പോള്‍ നിങ്ങളുടെ ശരീരഭാഷയില്‍ പ്രത്യേകം ശ്രദ്ധ കൊടുക്കണം.സംസാരം മൃദുലവും മാന്യവുമാകട്ടെ.
കാക്ക കലപില കൂട്ടുന്നതുപോലുള്ള പുരുഷന്മാരുടെ അടുത്തുനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നാകും സ്ത്രീകള്‍ക്ക്. നിരന്തരം ആത്മപ്രശംസ ചെയ്തു കൊണ്ടിരിക്കുന്നവരെ സ്ത്രീകള്‍ പോയിട്ട് മറ്റ് പുരുഷന്മാര് പോലും വില വച്ചെന്ന് വരില്ല. അതുകൊണ്ട് അതും ഒഴിവാക്കുക. അതുപോലെ മുഴക്കമുള്ള ശബ്ദം സ്ത്രീകളെ ആകര്‍ഷിക്കും. സംസാരിക്കുമ്പോള്‍ അങ്ങുമിങ്ങും നോക്കാതെ നേരെ കണ്ണില്‍ നോക്കി സംസാരിക്കുക. അത് നിങ്ങളുടെ മാന്യത വര്‍ധിപ്പിക്കും. മാത്രമല്ല കേള്‍ക്കുന്നയാളെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയെ നിങ്ങള്‍ വളരെ കാര്യമായാണ് പരിഗണിക്കുന്നത് എന്ന തോന്നല്‍ ഉണ്ടാകുകയും ചെയ്യും. മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി സൂക്ഷിക്കുക. ചിരിക്കുന്ന ചുണ്ടുകളുടെ ഭംഗി കാണുന്നവരില്‍ ചുംബനത്തിനുള്ള ആഗ്രഹം ഉണര്ത്തുമത്രേ. ഏത് വസ്ത്രത്തിലാണ് നിങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയത ഉള്ളവരായി തോന്നുന്നത്. അതു ധരിക്കുക. കാരണം,വസ്ത്രങ്ങള്‍ക്കപ്പുറത്തേക്ക് നിങ്ങളുടെ മനസിലുള്ളതിനെയാണ് നിങ്ങളുടെ ശരീരഭാഷ പ്രതിഫലിപ്പിക്കുക.
തീരുമാനങ്ങള്‍ ആത്മവിശ്വാസത്തോടെ എടുക്കുക. ആത്മവിശ്വാസം നിങ്ങളുടെ ആകര്‍ഷണീയത കൂട്ടും. ഒരു പെണ്ണിന്റെ ഹൃദയത്തിലേക്കുള്ള കുറുക്കുവഴി അവളുടെ മൂക്കിലൂടെയാണെന്ന് ഒര്‍ഥത്തില്‍ പറയാം. ഗന്ധങ്ങളെ വിശകലനം ചെയ്യുന്നതില്‍ പുരുഷനേക്കാള്‍ പലമടങ്ങ് കഴിവ് കൂടുതലാണ് സ്ത്രീകള്‍ക്ക്. ഹൃദ്യമായ സുഗന്ധം അവരില്‍ എളുപ്പത്തില്‍ ലൈംഗീകത ഉണര്‍ത്തും. മദ്യം, സിഗരറ്റ് തുടങ്ങിയവ ഉപയോഗിച്ച് അടുത്തു വരുമ്പോള്‍ മിക്ക സ്ത്രീകള്‍ക്കും അരോചകത്വം അനുഭവപ്പെടും. മിതമായ രീതിയില്‍ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതും എതിര്‍ലിംഗത്തില്‍ പെട്ടവരില്‍ ആകര്‍ഷകത്വം വര്‍ധിപ്പിക്കും. ഇഷ്ടപുരുഷന്റെ ഗന്ധം തന്നെ സ്ത്രീകളില്‍ വികാരത്തെ ജനിപ്പിക്കും.