നന്നായി സെക്സ് ചെയ്യൂ വിഷാദ രോഗം അകറ്റൂ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നന്നായി സെക്സ് ചെയ്യൂ വിഷാദ രോഗം അകറ്റൂ

'ലവ് ഹോർമോണാ’യ ഓക്സിടോസിന്റെയും ‘ഹാപ്പിനസ് ഹോർമോണാ’യ സെറോടോണിന്റെയും ഡോപ്പാമൈന്റെയും അളവ് കൂടാനാണ് സെക്സ് സഹായിക്കുന്നത്. സ്ട്രെസ് ഹോർമോണ്‍ എന്നറിയപ്പെടുന്ന കോർട്ടിസോളിന്റെ ഉൽപാദനം കുറയ്ക്കുന്നതിലും സെക്സ് സഹായിക്കും.പുരുഷ ബീജത്തിലൂടെയാകട്ടെ ഡിപ്രഷനെ ‘അടിച്ചമർത്തുന്ന’ തരം സംയുക്തങ്ങളും ശരീരത്തിലെത്തും. ഗർഭനിരോധന ഉറ ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരേക്കാൾ മാനസികോല്ലാസം ഉറയില്ലാതെ ബന്ധപ്പെടുന്നവരിലാണെന്നും പഠനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

എല്ലാ സമയവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഇതു കൊണ്ട് അർഥമില്ല. മറിച്ച് അടുത്ത് ഇടപഴകുന്നതും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും തമാശ പറഞ്ഞു കിടക്കുന്നതുമെല്ലാം ഡിപ്രഷനെ ‘തകർക്കാൻ’ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

ഇനിയുമുണ്ട് ഗുണങ്ങൾ. പതിവായുള്ള ലൈംഗിക ബന്ധം രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും 2010ൽ അമേരിക്കൻ ജേണൽ ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ആൺ ഹൃദയങ്ങളെയാണ് സ്ഥിരം സെക്സ് ഒരു ‘സംരക്ഷിത കവച’ത്തെപ്പോലെ പ്രവർത്തിച്ച് സഹായിക്കുകയെന്നും പഠനത്തിൽ പറയുന്നു.