തടി കുറയ്ക്കാനും ഓര്‍മ്മശക്തിക്കൂട്ടാനും  സെക്സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തടി കുറയ്ക്കാനും ഓര്‍മ്മശക്തിക്കൂട്ടാനും  സെക്സ്

തടി കുറയ്ക്കാനും ദാമ്പത്യബന്ധം സുദൃഢമാക്കാനും മാത്രമല്ല ഓര്‍മ്മശക്തിക്കൂട്ടാനും ആരോഗ്യകരമായ ലൈംഗികബന്ധം സഹായിക്കുമെന്ന് പുതിയ പഠനം. കാനഡയിലെ മെഗില്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍.പതിനെട്ടും ഇരുപത്തിയൊമ്പതും വയസ്സിനിടയില്‍ പ്രായമുളള എഴുപത്തെട്ട് സ്ത്രീകളില്‍ നടത്തിയ ഓര്‍മ്മശക്തി പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീകള്‍ക്ക് ഒരിക്കല്‍ കേട്ട വാക്കുകളും പുതിയതായി കണ്ടുമുട്ടുന്നവരെയും വളരെ പെട്ടെന്ന് തന്നെ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞെന്നും കാര്യങ്ങള്‍ മികച്ച രീതിയില്‍ ഓര്‍ത്തുവെക്കാന്‍ സാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.ഓര്‍മ്മശക്തി സാധ്യമാകുന്ന തലച്ചോറിലെ ഹിപ്പോകാമ്പസിലെ സിരാകോശങ്ങളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ ലൈംഗികബന്ധം സഹായിക്കുന്നതിനാലാണ് ഇത്തരത്തില്‍ മികച്ച ഓര്‍മ്മശക്തി സാധ്യമാകുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. കൂടാതെ ഓര്‍മ്മശക്തിയെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ ഉത്പാദനത്തിന്റെ സന്തുലനം നിലനിര്‍ത്താനും സെക്‌സ് സഹായിക്കുമെന്നും പഠനം പറയുന്നു.


Loading...
LATEST NEWS