ഗെയിമുകളിലെ അശ്ലീല ചിത്രങ്ങള്‍ കുട്ടികളുടെ മനസ്സില്‍ ലൈംഗിക വൈകൃതമുണ്ടാക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗെയിമുകളിലെ അശ്ലീല ചിത്രങ്ങള്‍ കുട്ടികളുടെ മനസ്സില്‍ ലൈംഗിക വൈകൃതമുണ്ടാക്കുന്നു

മൂന്നുവയസ്സുകാരന്‍ അലന് ഭക്ഷണം കഴിക്കാന്‍ വല്ലാത്ത മടിയാണ്, കുറുമ്പും പിടിവാശിയും കൂടുതലാണ്. പേടിപ്പിച്ച് നോക്കി, തല്ലി നോക്കി, അവസാനം ഡോക്‌റെ വരെ കാണിച്ചു. യാതൊരു രക്ഷയും ഇല്ല. അവസാനത്തെ അടവെന്ന നിലയില്‍ മൊബൈല്‍ഫോണില്‍ യൂടൂബെടുത്ത് കാര്‍ട്ടൂണ്‍ വീഡിയോ കാണിച്ചു കൊടുത്തു. ഇപ്പോള്‍ അവന്‍ ഭക്ഷണം കഴിക്കുന്നുമുണ്ട് മൊബൈലും പിടിച്ച് ഒരിടത്ത് അടങ്ങിയിരിക്കുന്നുമുണ്ട്.  പക്ഷേ അവന്റെ സ്വഭാവത്തില്‍ ഒരുപാട് മാറ്റം. മൊബൈല്‍ പിടിച്ച് വാങ്ങിയാല്‍ അലറിവിളിയും തെറിപറച്ചിലുമൊക്കെയാണ്. ഇത്രയും തെറിവാക്കുകള്‍ അവന്‍ എവിടുന്നാണോ പഠിച്ചത്. രാത്രി ഉറക്കം പോലും ഇല്ലാതെയാ മൊബൈലില്‍ കുത്തികളിക്കുന്നത്... ഒരമ്മയുടെ വാക്കുകളാണിത്. മക്കളുടെ പിടിവാശിമാറ്റാന്‍ അവരെ ഭക്ഷണം കഴിപ്പിക്കാന്‍ യൂടൂബിലെ കാര്‍ട്ടൂണ്‍ വീഡിയോവും ഗെയിമും ഓണ്‍ ചെയ്ത് കൊടുക്കുന്ന മാതാപിതാക്കളാണ് ഇന്ന് സമൂഹത്തിലുള്ളത്. മക്കളുടെ കുറുമ്പ് മാറ്റാന്‍ മാതാപിതാക്കള്‍ കണ്ടുപിടിച്ച ഈ മാര്‍ഗം കുട്ടികളുടെ സ്വഭാവവൈകല്യത്തിനും ലൈംഗികവൈകൃതത്തിനും ഇടയാക്കുന്നു.

ഐടി യുഗത്തില്‍ മൊബൈല്‍ ഫോണിലെ ഗെയിമുകളുടെയും കാര്‍ട്ടൂണ്‍ വീഡിയോകളുടെയും വലിയ കടന്നുകയറ്റമാണ് ഉണ്ടാക്കിയത്. നമ്മള്‍തന്നെയാണ് കുട്ടികള്‍ക്ക് ഇത്തരം ഇലക്ട്രോണിക്‌സ് ഇന്റ്‌നെറ്റ് ഉപകരണങ്ങള്‍ പരിചയപ്പെടുത്തി കൊടുക്കുന്നത്. എന്തിനും ഏതിനും മകള്‍ക്ക്/മകന് മൊബൈല്‍ വേണം, ഏത് സമയം നോക്കിയാലും ഗെയിം കളിച്ചോണ്ടിരിക്കുകയാണ് ചെയ്യുന്നത്. മിക്കമാതാപിതാക്കള്‍ക്കും മക്കളെക്കുറിച്ചുള്ള ആവലാതി ഇതാണ്. സ്വന്തം ചുറ്റുപാടില്‍ നിന്നും അകന്ന് വീഡിയോ ഗെയിമിന്റെ മായികലോകത്തില്‍ ഒറ്റപ്പെട്ടുപോകുന്ന അനേകം കുട്ടികളുണ്ട്. ഇവര്‍ക്ക് സ്വന്ത ബന്ധുക്കളുമായോ സഹപാഠികളുമായോ അടുപ്പമുണ്ടായിരിക്കില്ല. ഗെയിമിന്റെ അടിമകളാകുന്ന കുട്ടികള്‍ വളരെ വേഗത്തില്‍ വിഷാദരോഗത്തിന് അടിമകളാകുന്നു. എന്തിനെയും ഏതിനെയും അറിയാനും പെട്ടെന്ന് അക്രമാസക്തരാവാനും ഇത്തരക്കാര്‍ ഇടയാവുന്നു. എന്തും ചെയ്യാനുള്ള കൗമാരക്കാരുടെ ഈ വ്യഗ്രതയാണ് ഗെയിം വിപണികള്‍ മുതലെടുക്കുന്നത്. 

പലഗെയിമുകളിലും ലൈംഗികാഭാസങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സ്ഥിരമായി കാണുന്ന കുട്ടികള്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നു. അത് അവനെ/അവളെ ലൈംഗികതയെന്തെന്ന് അറിയുവാന്‍ തത്പരരാക്കും. ഒരാളെ മാനഭംഗപ്പെടുത്താനോ കൊല്ലാനോ മടിയില്ലാത്തവരാക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവരേക്കാള്‍ ആസക്തി കൂടുതലാണ് അശ്ലീല ചിത്രങ്ങള്‍ കാണുന്ന കുട്ടികള്‍ക്കുണ്ടാവുക. അവര്‍ അശ്ലീല ചിത്രങ്ങള്‍ക്ക് അടിമകളാകുന്നു. ലഹരിക്ക് അടിമയാകുന്ന കുട്ടികളെ അതില്‍ നിന്നും മോചിപ്പിക്കാന്‍ എളുപ്പമാണ് എന്നല്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയാകുന്ന കുട്ടികളെ അതില്‍ നിന്നും രക്ഷിക്കാന്‍ ചിലപ്പോള്‍ സാധിച്ചെന്ന് വരില്ല. കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ കാലത്ത് അവരുടെ മനസ്സില്‍ എന്താണോ കടന്നുകയറുന്നത്. അതായിരിക്കും അവരുടെ സ്വഭാവത്തെയും ഭാവിയെയും നിര്‍ണയിക്കുന്നത്. കൗമാരത്തിലെത്തുന്ന കുട്ടികളില്‍ ഭൂരിപക്ഷം പേരും അശ്ലീല സൈറ്റുകള്‍ കാണുന്നവരാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അശ്ലീലങ്ങള്‍ കുത്തിനിറച്ചതാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന പല ഗെയിമുകളും. അവയവ ഭംഗി പുറത്ത് കാണിക്കുന്ന അല്‍പ വസ്ത്രധാരികളായ ഹീറോകളായിരിക്കും മിക്ക ഗെയിമുകളിലും ഉണ്ടായിരിക്കുന്നത്. ഗെയിമില്‍ കാണുന്ന ക്യാരക്ടറുകള്‍ യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന തിരച്ചിലുകളാണ് നമ്മുടെ കുട്ടികളെ പോണ്‍ സൈറ്റുകളിലേക്കെത്തിക്കുന്നത്.
 


LATEST NEWS