സെക്‌സ് വജൈനയെ ലൂസാക്കുമോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെക്‌സ് വജൈനയെ ലൂസാക്കുമോ?

സെക്‌സിനെ സംബന്ധിച്ചു തെറ്റിദ്ധാരണകള്‍ പലര്‍ക്കും പലതുമുണ്ട്. സ്ഥിരമായുള്ള സെക്‌സ് വജൈനയുടെ ആരോഗ്യം കളയുമോ, സൈസ് വ്യത്യാസപ്പെടുത്തുമോ പോലുള്ള സംശയങ്ങള്‍. സെക്‌സ് യോനിയുടെ വലിപ്പത്തേയും ഇലാസ്റ്റിസിറ്റിയേയുമെല്ലാം എപ്രകാരം ബാധിയ്ക്കുന്നുവെന്നതിനെക്കുറിച്ചറിയൂ,

  • സെക്‌സ് വജൈനയുടെ വലിപ്പത്തെ യാതൊരു വിധത്തിലും ബാധിയ്ക്കുന്നില്ലെന്നതാണ് വാസ്തവം. വജൈന ഇലാസ്റ്റിക് പോലെയാണ്. വലിയാനും വലുതാകാനും പിന്നീട് പൂര്‍വസ്ഥിതിയിലാകാനും കഴിയും.
  • സെക്‌സ് താല്‍പര്യമുണ്ടാകുന്ന സമയത്ത് ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് വജൈനയിലെ ഉ്ള്‍ഭാഗത്തെ സെക്‌സിന് അനുയോജ്യമാക്കും.
  • ഇതുപോലെ ലിംഗവലിപ്പം സ്ത്രീ വജൈനയ്ക്കു പ്രശ്‌നമുണ്ടാക്കുമെന്ന വാദവും തെറ്റാണ് കാരണം പ്രസവസമയത്ത് കുഞ്ഞിന്റെ വലിപ്പത്തിനനുസരിച്ചു വികസിയ്ക്കാന്‍ കഴിയുന്നതാണ് വജൈന. ഇതുകൊണ്ടുതന്നെ ലിംഗവലിപ്പം വജൈനയ്ക്കുള്‍ക്കൊള്ളാന്‍ സാധിയ്ക്കും.
  • ലിംഗവലിപ്പമല്ല, വാസ്തവത്തില്‍ ലൂബ്രിക്കേഷന്‍ കുറവാണ് പലപ്പോഴും സെക്‌സ് ബുദ്ധിമുട്ടാകാനുള്ള ഒരു പ്രധാന കാരണം.
  • സെക്‌സിനു ശേഷം വജൈന അല്‍പസമയം ലൂസായതു പോലെ തോന്നുന്നതു സ്വാഭാവികമാണ്. എന്നാല്‍ അല്‍പസമയത്തിനു ശേഷം ഇത് പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യും.
  • പ്രസവസമയത്തും ഇതാണ് സംഭവിയ്ക്കുന്നത്. കുഞ്ഞിനു കടന്നുവരാന്‍ വഴിയൊരുക്കാനായി യോനീഭാഗം വികസിയ്ക്കുമെങ്കിലും പ്രസവശേഷം അല്‍പനാള്‍ കഴിഞ്ഞ് ഇത് പൂര്‍വസ്ഥിതിയിലാകും.
  • എന്നാല്‍ താരതമ്യേന വലിപ്പം കൂടിയ കുഞ്ഞെങ്കില്‍ ഈ ഭാഗത്തിന് അയവനുഭവപ്പെടുന്നത് സാധാരണയാണ് കാരണം ഒരു നിശ്ചിതപരിധി വരെ വലിയുന്ന വജൈന പൂര്‍വസ്ഥിതി പ്രാപിയ്ക്കും. എന്നാല്‍ ഇതു കഴി്ഞ്ഞും അയയുന്നത് വജൈനല്‍ മസിലുകളുടെ മുറുക്കം കുറയ്ക്കും.
  • ഇതിനു പുറമേ ഈ ഭാഗം വരണ്ടതാവുക, പ്രായം കൂടുക തുടങ്ങിയ ഘടകങ്ങളും വജൈന അയയാന്‍ കാരണമാകും.

Loading...
LATEST NEWS