നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറഞ്ഞോ? തിരിച്ചറിയൂ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറഞ്ഞോ? തിരിച്ചറിയൂ

ടെസ്‌റ്റോസ്റ്റിറോണ്‍ സാധാരണയായി പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഒന്നാണ്. പുരുഷന്മാര്‍ക്ക് പുരുഷലക്ഷണം നല്‍കുന്ന ഒന്ന്. ശരീരത്തിലെ രോമവളര്‍ച്ചയ്ക്കും മസിലുകള്‍ക്കും സെക്‌സ് കഴിവുകള്‍ക്കുമെല്ലാം ടെസ്‌റ്റോസ്റ്റിറോണ്‍ പ്രധാനമാണ്. ചില പുരുഷന്മാരില്‍ ഈ ഹോര്‍മോണ്‍ തോത് നിശ്ചിത അളവിലും കുറയും. ഇതിന് ജീവിതശൈലികളുള്‍പ്പെടെയുള്ള പല കാരണങ്ങളുമുണ്ടാകും.

  • സാധാരണയായി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് ഉദ്ധാരണമുണ്ടാകുന്നതു സാധാരണയാണ്. എന്നാല്‍ ഇതു സംഭവിയ്ക്കുന്നില്ലെങ്കില്‍ കാരണം ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവുമാകാം.
  • ഈ ഹോര്‍മോണ്‍ കുറവെങ്കില്‍ ഉറക്കപ്രശ്‌നങ്ങള്‍, അതായത് ശരിയായി ഉറക്കം ലഭിയ്ക്കാത്തതു സാധാരണം. പ്രത്യേകിച്ചും 35 വയസിനു ശേഷം ഉറക്കം കുറവെങ്കില്‍ ഇതാകാം കാരണം.
  • നിരാശ, ഡിപ്രഷന്‍, അസ്വസ്ഥത, തളര്‍ച്ച തുടങ്ങിയവ ഈ ഹോര്‍മോണ്‍ കുറവു കൊണ്ടും അനുഭവപ്പെടാം. തലച്ചോറിനെ ഹോര്‍മോണ്‍ കുറവു ബാധിയ്ക്കുന്നതാണ് കാരണം.
  • മുടി കൊഴിച്ചില്‍, കൊളസ്‌ട്രോള്‍ തോതു കൂടുക തുടങ്ങിയവയ്ക്കു കാരണവും ചിലപ്പോള്‍ ടെസ്‌റ്റോസ്റ്റിറോണ്‍ കുറവാകാം.
  • ടെസ്‌റ്റോസ്റ്റിറോണ്‍ കുറവ് പുരുഷന്മാരില്‍ വയര്‍ ചാടാനും തടി കൂടാനും മസില്‍ അയയാനുമെല്ലാം കാരണമാകും.
  • കുറഞ്ഞ സെക്‌സ് താല്‍പര്യമാണ് മറ്റൊന്ന്. സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കൊപ്പം സെക്‌സ് താല്‍പര്യവും കുറയും.
  • 35 വയസിനു ശേഷം മറ്റു കാരണങ്ങള്‍ കൂടാതെ ഇത്തരം ലക്ഷണങ്ങളെങ്കില്‍ പുരുഷഹോര്‍മോണ്‍ കുറവാകാം, കാരണം. ഇതിന് ചികിത്സ തേടിയാല്‍ പ്രശ്‌നം എളുപ്പം പരിഹരിയ്ക്കാം.