സെക്സ് വീഡിയോകളില്‍ കാണുന്നത് പോലെ അല്ല കാര്യങ്ങൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെക്സ് വീഡിയോകളില്‍ കാണുന്നത് പോലെ അല്ല കാര്യങ്ങൾ

സെക്‌സ് ഫാന്റസികള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്നു പറയാം. ഇതുകൊണ്ടുതന്നെ ഇവര്‍ ചിലപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്കു വരുമ്പോള്‍ പല പ്രശ്‌നങ്ങളിലേയ്ക്കും വീഴുകയും ചെയ്യും. സെക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ക്കൊപ്പം അമിതപ്രതീക്ഷകളും പലപ്പോഴും ദോഷം വരുത്തും. ഇത് തെറ്റായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇടയാക്കും. പുരുഷന്മാര്‍ അതായത് സെക്‌സിലേര്‍പ്പെടാത്ത പുരുഷന്മാര്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

സെക്സ് വീഡിയോകളില്‍ കാണുന്നത് പോലെ വലുതല്ല നിങ്ങളുടെ ലിംഗം എന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നുണ്ടോ? അതില്‍ കാര്യമില്ല. വലുപ്പത്തിലല്ല പ്രവൃത്തിയിലാണ് കാര്യം. വളരെ ചെറിയ ലിംഗമല്ലാത്തിടത്തോളം(ഉദ്ധരിച്ച ശേഷവും 3 ഇഞ്ചില്‍ താഴെ വലുപ്പമുള്ള അവസ്ഥ) പ്രശ്നമാക്കേണ്ടതില്ല.
 

അനാവശ്യമായ ഗര്‍ഭം ഒഴിവാക്കുന്നതിന് കോണ്ടം ധരിക്കാം. എന്നാല്‍ രണ്ടെണ്ണം ധരിക്കരുത്. ഇത് കോണ്ടം ഊരിപ്പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും സുരക്ഷിതത്വത്തേക്കാള്‍ അപകട സാധ്യത ഉണ്ടാക്കുകയും ചെയ്യും.

സ്വയംഭോഗത്തിന് ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങളില്ല. മാത്രമല്ല അത് നിങ്ങളിലെ ലൈംഗിക സമ്മര്‍ദ്ദത്തെ ഒഴിവാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ശുക്ലത്തെ നവീകരിക്കുകയും, മാനസിക സമ്മര്‍ദ്ധം കുറയ്ക്കുകയും ചെയ്യും. സ്വയംഭോഗം പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു.

 

ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള പ്രത്യേക സമയത്ത് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെയുള്ള സെക്സ് സുരക്ഷിതമാണെന്ന് ചിലര്‍ പറയും. എന്നാല് അതിനുള്ള സാധ്യത കുറവാണ്. ലൈംഗിക രോഗങ്ങളും, ഗര്ഭധാരണവും ഒഴിവാക്കാന്‍ നിങ്ങള്‍ കോണ്ടം ധരിക്കണം.

ആദ്യ സെക്സിലെ ഉത്കണ്ഠ അതിനെ പരാജയപ്പെടുത്താനിടയാക്കും. ലൈംഗികബന്ധത്തില്‍ ലൈംഗികാവയവങ്ങള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. ഒന്നും ഭയക്കേണ്ട കാര്യമില്ല. കൂടാതെ നിങ്ങള്‍ക്ക് ആര്‍ക്കും ഒന്നും തെളിയിച്ച് കൊടുക്കേണ്ടതുമില്ല.
 

സെക്സ് വീഡിയോകളില്‍ 40 മിനുട്ട് സമയമൊക്കെ തുടര്‍ച്ചയായി സെക്സിലേര്‍പ്പെടുന്ന പുരുഷന്മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് സംഭവ്യമല്ല. പഠനങ്ങള്‍ പ്രകാരം മിക്ക പുരുഷന്മാരിലും ലൈംഗിക ബന്ധം ആരംഭിച്ച് 3 മുതല്‍ 5 മിനുട്ടിനുള്ളില്‍ സ്ഖലനം സംഭവിക്കും.
 

ബന്ധപ്പെടല്‍ കൊണ്ട് മാത്രം സ്ത്രീക്ക് രതിമൂര്‍ച്ഛ ലഭിക്കില്ല. അതില്‍ രതിപൂര്‍വ്വലീലകളും, ചുംബനങ്ങളും, സ്തനത്തിന്‍റെ ഉത്തേജനവുമൊക്കെ ഉള്‍പ്പെടുന്നു. ആദ്യ തവണ ആദ്യ തവണ സെക്‌സ് പരാജയമാകുന്നതും വിചാരിച്ച രീതിയില്‍ സംഭവിയ്ക്കാത്തതുമെല്ലാം സാധാരണയാണ്. ഇതുകൊണ്ടു നിരാശ വേണ്ട. ഇത് പിന്നീട് ശരിയാകും.