വജൈനല്‍ ഷേവിംഗ്‌ അരുത് !സെക്സിനെ ബാധിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വജൈനല്‍ ഷേവിംഗ്‌ അരുത് !സെക്സിനെ ബാധിക്കും

ശരീരരോമങ്ങള്‍ ഷേവ്‌ ചെയ്‌തു കളയുന്ന ശീലം പൊതുവെ സ്‌ത്രീകള്‍ക്കാണ്‌ കൂടുതല്‍. രോമം സ്‌ത്രീ ശരീരസൗന്ദര്യം കളയുമെന്നതാണ്‌ കാരണമായി പറയുന്നതും.ശരീരരോമം നീക്കുമ്പോള്‍ വജൈനയിലെ രോമങ്ങളും നീക്കുന്നതു പതിവാണ്‌. പൂര്‍ണമായും ഷേവ്‌ ചെയ്യുന്നതും, എന്തിന്‌ വാക്‌സിംഗ്‌ ചെയ്യുന്നതു പോലും പതിവ്‌.

സൗന്ദര്യപ്രശ്‌നമെന്ന രീതിയില്‍ ഇതു ചെയ്യുമ്പോള്‍ സ്‌ത്രീകള്‍ക്കു സംഭവിയ്‌ക്കുന്നത്‌ ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളുമാണ്‌. ഇതെക്കുറിച്ചു കൂടുതലറിയൂ,

 

  1. ഈ ഭാഗത്തെ ചര്‍മം വളരെ മൃദുവാണ്‌. ഇതുകൊണ്ടുതന്നെ പെട്ടെന്നു തന്നെ മുറിവുകളുണ്ടാകാന്‍ സാധ്യതയേറെയാണ്‌. ഇതുവഴി അണുബാധയുമുണ്ടാകാം.
  2. ഈ ഭാഗത്ത്‌ വാക്‌സ്‌ ചെയ്യുമ്പോള്‍ രോമകൂപങ്ങള്‍ പൂര്‍ണമായും നീക്കപ്പെടുന്നില്ല. ഇതുകൊണ്ടുതന്നെ ഇന്‍ഗ്രോണ്‍ ഹെയര്‍, അതായത്‌ ഉള്‍ഭാഗത്തെ മുടിവേരുകള്‍ അവിടെത്തന്നെയുണ്ടാകും. ഇത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തില്ലെങ്കിലും വേദനയും അസ്വസ്ഥതയുമുണ്ടാക്കും.
  3. ഈ രീതിയിലെ രോമവേരുകള്‍ സെക്‌സ്‌ സമയത്തു പോലും അസ്വസ്ഥത സൃഷ്ടിയ്‌ക്കും. ഇന്‍ഗ്രോണ്‍ ഹെയര്‍ സെക്‌സ്‌ അസുഖകരമാക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
  4. ഇതിനു പുറമെ നമ്മുടെ ശരീരം പുറപ്പെടുവിയ്‌ക്കുന്ന ഫെറമോണുകളാണ്‌ പരസ്‌പരലൈംഗികാകര്‍ഷണത്തിനുള്ള ഒരു കാരണം. ഈ ഫെറമോണുകളുടെ സാന്നിധ്യം രഹസ്യഭാഗത്തെ രോമങ്ങളിലുണ്ടാകും. സ്‌ത്രീയിലും പുരുഷനിലും. ഇതു നീക്കുന്നത്‌ സെക്‌സ്‌ ജീവിതത്തെ ബാധിയ്‌ക്കുമെന്നു പറയാന്‍ മറ്റൊരു കാരണമിതാണ.
  5. യോനീഭാഗത്തെ രോമം നീക്കുമ്പോള്‍ അത്‌ ചര്‍മത്തിന്റെ പുറത്തെ ആവരണത്തെ ബാധിയ്‌ക്കും. ഇതുകൊണ്ടുതന്നെ സെക്‌സ്‌ജന്യ രോഗങ്ങള്‍ക്കുള്ള സാധ്യതയേറെയാണ്‌.
  6. ഈ ഭാഗത്തെ രോമങ്ങള്‍ ഒരു പരിധി വരെ ദോഷകരമായ ബാക്ടീരികള്‍ യോനീഭാഗത്തേയ്‌ക്കു കടക്കുന്നത്‌ തടയുന്നുണ്ട്‌. ഇവ നീക്കുമ്പോള്‍ ഇത്തരം ബാക്ടീരിയല്‍ അണുബാധയ്‌ക്കുള്ള സാധ്യതകളും ഏറെയാണ്‌.
  7. സ്‌ത്രീകളുടെ വജൈനല്‍ ഭാഗത്ത്‌ വിയര്‍പ്പുഗ്രന്ഥികള്‍ കൂടുതലാണ്‌. വിയര്‍ക്കാനും സാധ്യതയേറെ. ഈ രോമങ്ങള്‍ ഈ ഭാഗത്തെ വിയര്‍പ്പും ഈര്‍പ്പവുമെല്ലാം വലിച്ചെടുത്ത്‌ രോഗസാധ്യത കുറയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌.
  8. അമിതവണ്ണമുള്ള സ്‌ത്രീകളില്‍ ഈ ഭാഗത്തെ ഷേവിംഗും വാക്‌സിംഗുമെല്ലാം കൂടുതല്‍ ദോഷകരമാകുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ഇവര്‍ രോമം പൂര്‍ണമായി നീക്കുമ്പോള്‍ ചര്‍മം കൂടുതല്‍ അടുത്തുവരുമെന്നതാണ്‌ കാരണമായി പറയുന്നത്‌.

LATEST NEWS