ദിവസങ്ങൾ എണ്ണിതീർത്ത് സ്ഥാനാർത്ഥികളും മുന്നണികളും; ഇത്തവണ താമര വിരിയുമോ ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദിവസങ്ങൾ എണ്ണിതീർത്ത് സ്ഥാനാർത്ഥികളും മുന്നണികളും; ഇത്തവണ താമര വിരിയുമോ ?

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ അണിയറയിൽ കൂട്ടലും കിഴിക്കലുമായി കാത്തിരിക്കുകയാണ് മുന്നണികൾ.
വോട്ടെടുപ്പ് പൂർത്തിയായ 20 മണ്ഡലങ്ങളിലും രേഖപ്പെടുത്തിയ കനത്തപോളിങ്ങ് ശതമാനമാണ് മുന്നണികളുടെ ആത്മവിശ്വാസം ഉയരാൻ കാരണം.
വ്യത്യസ്ത വിഷയങ്ങൾ ചർച്ചയായ ഈ തിരഞ്ഞെടുപ്പിൽ ' ശബരിമല സ്ത്രിപ്രവേശനം'  മുഖ്യആയുധമാക്കിയാണ് ബിജെപിയും കോൺഗ്രസും പ്രചരണം നയിച്ചത്.
സ്ഥാനാര്‍ഥി നിര്‍ണ്ണയതിലടക്കം ഈ വിഷയം മുന്‍നിര്‍ത്തിയാണ് മുന്നണികള്‍ നിലപാടുകള്‍ സ്വീകരിച്ചത്‌, സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന
 തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ശക്തമായ മുന്നൊരുക്കങ്ങളാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സ്ഥാനാര്‍ഥികളും മുന്നണികളും ഒരുക്കിയിരുന്നത്.
ലോകസഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ കേരളത്തില്‍ അക്കൗണ്ട്‌ തുറന്നിട്ടില്ലാത്ത ബിജെപിക്ക് ആഴത്തില്‍ വേരുകളുള്ള ഇരുമണ്ഡലങ്ങളിലും വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നുമില്ല , അടുത്തിടെ ചേര്‍ന്ന ആര്‍എസ്എസ് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം സുനിശ്ചിതമെന്നാണ് വിലയിരുത്തിയത്.

മിസോറം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ കുമ്മനം രാജശേഖരനെ പ്രേരിപിച്ചതും ഈ സാഹചര്യം തന്നെയാണ്. ശബരിമല വിഷയം ഏറ്റവുമധികം ചര്‍ച്ചചെയ്യുന്ന പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെക്കാള്‍ മികച്ചൊരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനും പ്രയാസമാണ് ഇവിടെ ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ഥിയായ ആറന്മുള എം.എല്‍.എ വീണാജോര്‍ജും സിറ്റിംഗ് എം.പിയായ ആന്റോ ആന്റണിയും കനത്ത പോരാട്ടം തന്നെയാണ് സുരേന്ദ്രന് കാഴ്ചവച്ചത്. 

തിരുവനന്തപുരത്താകട്ടെ മൂന്ന് മുന്നണികള്‍ക്കും വ്യക്തമായ പിന്തുണയുള്ള മേഖലയാണ്, ഇവിടെ കുമ്മനം രാജശേഖരനെ നേരിടുന്നത് മുന്‍ കേന്ദ്ര സഹമന്ത്രിയും നിലവിലെ എം.പിയുമായ കോണ്‍ഗ്രസിന്റെ  ശശി തരൂരിനെയും മുന്‍ മന്ത്രികൂടിയായ എല്‍.ഡി.എഫിന്‍റെ സി. ദിവാകരനെയുമാണ് . സാമുദായിക വോട്ടുകള്‍ നിര്‍ണ്ണായകമായ ഇവിടെ സമുദായ വോട്ടുകള്‍ എകീകരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു എന്നാണ് ബി.ജെ.പിയും കോണ്‍ഗ്രസ്സും അവകാശപെടുന്നത് . കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് പ്രതിശ്ചായ നഷ്ട്ടപെട്ട സി.പി.എമ്മിന് ഇത് വീണ്ടെടുക്കുവാന്‍ ഓരോ മണ്ഡലത്തിലെയും പ്രകടനം നിര്‍ണ്ണായകമാണ്. പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമായിരുന്ന മൂന്നുപേരുടെയും രാഷ്ട്രീയ ഭാവികൂടിയാണ് ഈ തിരഞ്ഞെടുപ്പില്‍ പരിശോധിക്കുന്നത്. എന്തുതന്നെയായാലും വന്‍ അട്ടിമറികള്‍ക്ക് കൂടി സാധ്യത കല്‍പ്പിക്കുന്ന ഇരു മണ്ഡലങ്ങളിലും  ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.