ക്രിയാത്മകതയും ഭാവനയും ഇല്ലെന്ന് പറഞ്ഞ് ജോലി ലഭിക്കാതിരുന്നവരില്‍ ഒരാളാണ് വാള്‍ട്ട് ഡിസ്നി - പിന്നീട് കഥാപാത്രങ്ങള്‍ സൃഷ്ടിച്ച താരമായി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്രിയാത്മകതയും ഭാവനയും ഇല്ലെന്ന് പറഞ്ഞ് ജോലി ലഭിക്കാതിരുന്നവരില്‍ ഒരാളാണ് വാള്‍ട്ട് ഡിസ്നി - പിന്നീട് കഥാപാത്രങ്ങള്‍ സൃഷ്ടിച്ച താരമായി 

ഒരു അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവും, സംവിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും, സംരംഭകനുമായിരുന്നു വാള്‍ട്ടര്‍ എലിയാസ് ഡിസ്‌നി. ഇരുപതാം നൂറ്റാണ്ടിലെ വിനോദ മേഖലയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതും നവീനത വരുത്തിയതുമായ വ്യക്തികളില്‍ ഒരാളാണ് ഇദ്ദേഹം.

വാള്‍ട്ട് ഡിസ്‌നി പ്രോഡക്ഷന്‍സിന്റെ സഹ-സ്ഥാപകന്‍ (സഹോദരന്‍ റോയ്. ഒ. ഡിസ്‌നിക്കൊപ്പം) എന്ന നിലയില്‍ ഇദ്ദേഹം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചലച്ചിത്ര നിര്‍മാതാക്കളില്‍ ഒരാളായിമാറി. ഇദ്ദേഹം സഹോദരനൊപ്പം സ്ഥാപിച്ച ദ വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ ഇപ്പോഴത്തെ വാര്‍ഷിക വരുമാനം 3500 കോടി യു.എസ് ഡോളറാണ്.

ചലച്ചിത്ര നിര്‍മാതാവ് എന്ന നിലയിലാണ് ഇദ്ദേഹം ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. അനിമേഷന്‍ മേഖലയിലും തീം പാര്‍ക്ക് ഘടനയിലും ഇദ്ദേഹം പല പുതുമകള്‍ വരുത്തി.  അമ്പത്തൊമ്പത് തവണ അക്കാഡമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം ഇരുപത്താറ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഏറ്റവും ഓസ്‌കാര്‍ നാമനിര്‍ദ്ദേശങ്ങളും പുരസ്‌കാരങ്ങളും നേടിയ വ്യക്തി എന്ന റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. 

ഏഴ് എമ്മി അവാര്‍ഡുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഡിസ്‌നിയും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാല്‍പനിക കഥാപാത്രങ്ങളില്‍ പലതിനേയും സൃഷ്ടിച്ചത്. ഡിസ്‌നിനിയുടെ മുഖമുദ്ര എന്നറിയപ്പെടുന്ന മിക്കി മൗസും ഇതില്‍ ഉള്‍പ്പെടുന്നു.

ജനനം  വാള്‍ട്ടര്‍ ഏലിയാസ് ഡിസ്‌നി 1901 ഡിസംബര്‍ 5 ന് ഷിക്കാഗോ, ഇല്ലിനോയി, യു.എസ്.ല്‍ ജനിച്ചു. 1966 ഡിസംബര്‍ 15ന് ശ്വാസകോശാര്‍ബുദം മൂലം ഡിസ്‌നി അന്തരിച്ചു.

ക്രിയാത്മകതയും ഭാവനയും ഇല്ലെന്ന് പറഞ്ഞ് ജോലി ലഭിക്കാതിരുന്നവരില്‍ ഒരാളാണ് വാള്‍ട്ട് ഡിസ്നി. പിന്നീട് ലോകം അറിയുന്ന നിരവധി കഥാപാത്രങ്ങള്‍ സൃഷ്ടിച്ച താരമായി വാള്‍ട്ട് ഡിസ്നി. മിക്കി മൗസും ഡൊണാള്‍ഡ് ഡക്കുമൊക്കെ അവയില്‍ ചിലത് മാത്രം.


LATEST NEWS