ലോകത്തിലെ ഏറ്റവും വലിയ അന്റാര്‍ട്ടിക്കയിലെ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി അപ്രത്യക്ഷമായതിനെക്കുറിച്ചറിയാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകത്തിലെ ഏറ്റവും വലിയ അന്റാര്‍ട്ടിക്കയിലെ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി അപ്രത്യക്ഷമായതിനെക്കുറിച്ചറിയാം

പെന്‍ഗ്വിന്‍സ് എന്നാല്‍ ദക്ഷിണാര്‍ദ്ധഗോളത്തില്‍ കാണപ്പെട്ടുവരുന്ന പറക്കാന്‍ സാധിക്കാത്ത ഒരു പക്ഷിയായിരുന്നു. അതായത് ക്രില്‍, മത്സ്യം, കൂന്തള്‍ തുടങ്ങിയ സമുദ്രജീവികളാണ് ഇവയുടെ ഭക്ഷണം. 1.1 മീറ്റര്‍ വരെ ഉയരമുള്ള എമ്പറര്‍ പെന്‍ഗ്വിന്‍ ഈ വിഭാഗത്തില്‍പ്പെട്ട ഏറ്റവും വലിയവയാണ് - ഏറ്റവും ചെറിയവ 40 സെന്റീമീറ്ററോളം ഉയരമുള്ള ചെറിയ നീല പെന്‍ഗ്വിന്‍ആണ്. 

ഇവയെ കാണാനും പൊതുവെ നല്ല ഭംഗിയാണ്. പൊതുവേ അന്റാര്‍ട്ടിക്കപോലുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നതെങ്കിലും ഗാലപ്പഗോസ് പെന്‍ഗ്വിന്‍ എന്നയിനം ഭൂമദ്ധ്യരേഖപ്രദേശമായ ഗാലപ്പഗോസിലാണ് അധിവസിക്കുന്നത്. കാല്‍പാദത്തില്‍ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷിയാണിത്. 

പെന്‍ഗ്വിന്‍ കോളനി അപ്രത്യക്ഷമായതിനെക്കുറിച്ചറിയാം

ലോകത്തിലെ ഏറ്റവും വലിയ അന്റാര്‍ട്ടിക്കയിലെ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനിയാണ് നിലവില്‍ അപ്രത്യക്ഷമായിരിക്കുന്നത്. 2016 ല്‍ കടലില്‍ മുങ്ങിപ്പോയ കോളനി പിന്നീട് പൂര്‍ണ്ണമായ തോതില്‍ പുനസ്ഥാപിക്കപ്പെട്ടില്ല എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

അതായത് കാലവസ്ഥ വ്യതിയാനമാണ് ആയിരക്കണക്കിന് പെന്‍ഗ്വിനുകളുടെ ജീവിതം തീര്‍ത്തത് എന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് ആന്റാര്‍ട്ടിക് സര്‍വേയാണ് ഇപ്പോള്‍ ഈ വിവരങ്ങളെല്ലാം തന്നെ പുറത്തുവിടുന്നത്. അന്റാര്‍ട്ടിക്കയിലെ വെഡ്ഡ്വില്‍ കടല്‍ പരിസരത്താണ് ഈ പെന്‍ഗ്വിന്‍ കോളനി സ്ഥിതി ചെയ്തിരുന്നത്.

2016 ല്‍ വലിയ മഞ്ഞുമല തകര്‍ന്ന് ഉണ്ടായ ദുരന്തത്തിന് ശേഷം പിന്നീട് ഇവിടുത്തെ പെന്‍ഗ്വിനുകള്‍ പ്രജനനം നടത്തുന്നില്ല എന്നതാണ് കോളനി അപ്രത്യക്ഷമാകുവാന്‍ കാരണമായി മാറിയത്. എല്ലാ വര്‍ഷവും ഹാലൈ ബേ കോളനിയിലേക്ക് 15,000 മുതല്‍ 24,000 വരെ പെന്‍ഗ്വിന്‍ ഇണകള്‍ പ്രജനനം നടത്താറുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ട് കൊല്ലമായി ഇത് നടക്കുന്നില്ല. ഇത് ലോകത്ത് ഇന്ന് നിലവിലുള്ള പെന്‍ഗ്വിനുകളുടെ എണ്ണം 5 ശതമാനം മുതല്‍ 9 ശതമാനം വരെ കുറയ്ക്കാന്‍ ഇടയാക്കും എന്നാണ് പഠനം പറയുന്നത്. അങ്ങനെ പെന്‍ഗ്വിന്‍ കോളനി അപ്രത്യക്ഷമായിരിക്കുകയാണ്.
 


LATEST NEWS