കലിയടങ്ങി ഗജ പിന്‍വാങ്ങിയപ്പോള്‍ ഉടന്‍ വരുന്നു പെയ് തീ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കലിയടങ്ങി ഗജ പിന്‍വാങ്ങിയപ്പോള്‍ ഉടന്‍ വരുന്നു പെയ് തീ

കേരളം കഴിഞ്ഞ കുറെ നാളുകളായി ദുരന്തക്കയറ്റില്‍ നിലനില്‍ക്കുകയാണ്.ഒരിക്കല്‍ ഒരു സുനാമിയുടെ രൂപത്തില്‍ കടന്നുവന്ന് നാശം വിതച്ച് കുറെ കടലമ്മ കൈകൊണ്ട് പോയി,പിന്നീട് ഒരിക്കല്‍ അതായത് കഴിഞ്ഞ വര്‍ഷം ഓഖി രൂപത്തില്‍ കടന്നു വന്നു.എല്ലാത്തിനും ഒടുവിലായി ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ പ്രളയ രൂപത്തില്‍ വന്ന് കേരളത്തെ ഒന്നടങ്കം നാശത്തിന്റെ കൊടും വക്കില്‍ എത്തിച്ചു. ഒന്നും അത്രപെട്ടെന്ന് മറക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല. ഇപ്പോഴും കേരളം ഒടുവിലുണ്ടായ പ്രളയത്തില്‍ നിന്ന് മോചിതരായിട്ടില്ല.പലതും പറഞ്ഞ് കേട്ടുളള അറിവ്. എന്നാല്‍ ഇവിടെ ഇത് അനുഭവിച്ചും, നേരിട്ട് അറിഞ്ഞും,കണ്ടും മനസ്സിലാക്കിയ കാഴ്ച്ചകളാണ്. ഇപ്പോളിതാ എല്ലാത്തിനുമൊടുവില്‍ പുതിയ പേരിട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കലി തുളളി നിറഞ്ഞാടി വരുന്ന ഗജ്ജ കൊടുംങ്കാറ്റ് ഗജവീരനെ പോലെ നീണ്ട് നിവര്‍ന്ന് നിന്ന് നിറഞ്ഞാടുകയും,ഒടുവില്‍ കലിയുടെ ശക്തിയൊന്ന് കുറഞ്ഞ് നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോളിതാ വീണ്ടും മുന്നറിയിപ്പ് വന്നുകഴിഞ്ഞു. ഇത്തരത്തില്‍ നിരവധി ചുഴലിയാണ് വന്നിരിക്കുന്നത്.ഇനി വരുന്നതും ഗജ ചുഴലിക്കാറ്റിന്റെ പിന്തുടര്‍ച്ചയാണെന്നും, എന്നതിലുപരി, ലക്ഷദ്വീപ് കടലില്‍ വീണ്ടുമൊരു ചുഴലിക്കാറ്റ് രൂപമെടുക്കുന്നു.അതും പെയ് തീ എന്ന പേരില്‍. മല്‍സ്യത്തൊഴിലാളികളെ കരയിലേക്കു കയറ്റണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അടിയന്തര മുന്നറിയിപ്പും എത്തിക്കഴിഞ്ഞിരുന്നു. അടുത്ത 10 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിയുടെ രൂപമാര്‍ജിക്കുമെന്നാണ് ന്യൂഡല്‍ഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോണ്‍ വാണിങ് സെന്റര്‍ നല്‍കുന്ന സൂചന. ലക്ഷദ്വീപില്‍ കനത്ത മഴയും കാറ്റും അനുഭവപ്പെടാനും, ദ്വീപും കടന്ന് ചുഴലി പടിഞ്ഞാറേക്കു പോയി ഒമാന്‍ തീരത്ത് എത്താനുമാണ് സാധ്യത. തായ്ലന്‍ഡ് നിര്‍ദേശിച്ച പെയ് തി എന്ന പേരാവും പുതിയ ചുഴലിക്കാറ്റിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

 

മണിക്കൂറില്‍ 100 കിലോമീറ്ററിലധികം ശക്തമായ കാറ്റിനു സാധ്യതയുള്ളതായി ആര്‍എസ്എംസി ശാസ്ത്രജ്ഞ നീത കെ. ഗോപാല്‍ അറിയിക്കുകയുണ്ടായി. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മല്‍സ്യബന്ധനം നിര്‍ത്തിവച്ച് ഉടന്‍ കരയിലേക്കു മടങ്ങാന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് കേരളം, ലക്ഷദ്വീപ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കുള്ള സന്ദേശത്തില്‍ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു. തമിഴ്‌നാടിനെ കശക്കിയെറിഞ്ഞ ശേഷം പെയ്തടങ്ങി ന്യൂനമര്‍ദമായി മാറി കേരളത്തിനു മുകളിലൂടെ വേലി ചാടി ഒറ്റരാത്രി കൊണ്ട് അറബിക്കടലിലെത്തിയ ഗജ ചുഴലിക്കാറ്റ് അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. തീവ്ര ചുഴലിക്കാറ്റായ ഗജ കേരളത്തിനു മീതേ കെട്ടഴിച്ചത് മറ്റൊരു ദുരന്ത സാധ്യതയ്ക്ക് വഴിയൊരുക്കാന്‍ തുള്ളിതെറിച്ച് എത്തുകയായിരുന്നു. ഓഖിക്കും മഹാപ്രളയത്തിനും ശേഷം കേരളത്തിനു നേരെ നിറയൊഴിക്കാനെത്തിയ മഴമേഘങ്ങള്‍ സൃഷ്ടിച്ച മറ്റൊരു ദുരന്തത്തിന്റെ പിടിയില്‍നിന്നു കേരളം രക്ഷപ്പെട്ടത് കഷ്ടിച്ചാണ്.  അതുകൊണ്ട് തന്നെ ദുരന്തങ്ങളെ നേരിടുന്നതില്‍ കേരളം വേണ്ടത്ര സജ്ജമാണോയെന്ന സംശയം ബാക്കിനില്‍ക്കുന്നുണ്ട്. ലക്ഷദ്വീപില്‍ കനത്ത മഴയും കാറ്റും ഇപ്പോഴും അനുഭവപ്പെടുകയായിരുന്നു. 

നവംബര്‍ ആദ്യവാരം കേരളത്തിന്റെ കാലാവസ്ഥാ ചരിത്രം പഠിക്കുന്നവര്‍ക്ക് ഗജ ഭാവിയിലേക്കുള്ള സൂചനയാകാന്‍ കഴിയുന്നതായിരുന്നു.എനന്ാല്‍,ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ചുഴലിക്കാറ്റുകള്‍ തമിഴ്‌നാടിനു മുകളിലൂടെ  കേരളത്തിലേക്കും വരാമെന്ന സാധ്യതയാണ് നിലവില്‍ കാലാവസ്ഥാ ഗവേഷണ കേന്ദം അറിയിച്ചിരിക്കുന്നത്.പശ്ചിമഘട്ടമെന്ന വേലി കടക്കാനും മാത്രമുള്ള കരുത്ത് ചുഴലികള്‍ ആര്‍ജിച്ചു കഴിഞ്ഞു. കാലാവസ്ഥാ മാറ്റം മൂലം വര്‍ധിച്ചു വരുന്ന ചൂടിന്റെ ഫലമായി ലോകമെങ്ങും ചുഴലികളുടെ സംഹാരശേഷി വര്‍ധിച്ചു വരികയായിരുന്നു. ഇവിടെയും സ്ഥിതി വ്യത്യസ്തമാകുന്നില്ല, ജനങ്ങളെല്ലാം ജാഗ്രതാ പാലിക്കുന്നത് നല്ലതാണ്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയാണ് കാറ്റ് തമിഴ്‌നാടിന്റെ തീരദേശത്തെ വെള്ളിയാഴ്ച പുലര്‍ച്ചെ ഉണര്‍ത്തിയത്. കൊച്ചിക്ക് 20 കിലോമീറ്റര്‍ വടക്ക് തീവ്ര ന്യൂനമര്‍ദമായി ഗജ ഇന്നലെ രാത്രിയും നിലകൊണ്ടിരുന്നു. അറബിക്കടലിലേക്കിറങ്ങി ഇന്ന് ന്യൂനമര്‍ദമായി മാറാനാണ് ഇതിന് സാധ്യതയേറുന്ന് ന്യൂഡല്‍ഹി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.കടലിലൂടെ സഞ്ചരിച്ച് ഈര്‍പ്പം വലിച്ചെടുത്താണ് ചുഴലികള്‍ കരുത്താര്‍ജിക്കുന്നത്. 

 


ഇടുക്കി ഉള്‍പ്പെടെ അഞ്ചോളം ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് നിലവില്‍ നല്‍കി അധികൃതര്‍ ജാഗ്രത പാലിച്ചുവെങ്കിലും പ്രയോജനം ഒന്നും ഇല്ല.ഇപ്പോഴും ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കുന്നത് ശരിയല്ലാത്ത രീതിയിലാണ്.തമിഴ്‌നാട്ടിലെ നാഗപട്ടണം- വേളാങ്കണ്ണി തീരത്തുകൂടി വെള്ളി പുലര്‍ച്ചെ രണ്ടിനു ഗജ കരയിലേക്കു കയറിയ രാത്രിസമയത്തുതന്നെയാണ് കേരളത്തിന്റെ പല ഭാഗത്തും മഴ എത്തിയത്. ഈ സമയത്താണ് സമുദ്രോപരിതല താപനിലയുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നത്.അത്രയ്ക്കു വിസ്തൃതിയുണ്ടായിരുന്നു ഗജയുടെ തുമ്പിക്കൈക്ക്. തുമ്പിക്കൈയുടെ നീട്ടത്താല്‍ കുറെ ഭാഗം കൂടി കറക്കിയെടുക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അതേ സമയത്ത് തമിഴ് നാടില്‍ ക്രൂരമായ ചിത്രമായിരുന്നു ഗജ ഒരുക്കിയത്.നിരവധി മരണവും റിപ്പര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ നിലവില്‍ ഇപ്പോഴും,കരയിലേക്കു കയറിയിട്ടും ഗജയുടെ പക അടങ്ങിയില്ലെന്നു വേണം കരുതാന്‍.  ഗജയുടെ കണ്ണ് ഏകദേശം അഭിരാമിപ്പട്ടണത്തിനു മുകളിലായിരുന്നു. എന്നാല്‍ പതിവിലും കൂടുതല്‍ സമയം ഗജയുടെ  കണ്ണുരുട്ടല്‍ തുടര്‍ന്നു കൊണ്ടിരുന്നു എന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ഇത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കു കാരണമായി. തമിഴ്‌നാട് സര്‍ക്കാര്‍ എല്ലാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും മരണസംഖ്യ മുപ്പതോട് അടുത്തു. എന്നാല്‍ ഒഡീഷയില്‍ വീശിയടിച്ച ചുഴലിയില്‍ മരണം ഇതിലും താഴെ മാത്രമായിരുന്നു. ദുരന്തം നേരിടുന്നതില്‍ തമിഴ്‌നാടിനെക്കാള്‍ സാമര്‍ഥ്യം ഇപ്പോള്‍ ഒഡീഷയ്ക്കാണെന്നു മനസിലായി.കഴിഞ്ഞതവണ കേരളമെങ്കില്‍ ഇത്തവണ നാശം കൊയ്തത് തമിഴ്‌നാടും.കേരളവും ജാഗ്രതയില്‍ ആണ്.എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.ഇനി വരാനിരിക്കുന്ന പെയ് തീ കരയ്ക്ക് മേല്‍ വീശി അടിക്കാതിരിക്കട്ടെ.

 
കരയിലേക്കു കയറുന്നതോടെ ഇത് വീശിയടിക്കുകയാണ് പതിവ്.  ഏതാനും മണിക്കൂറുകള്‍കൊണ്ട് കനത്ത മഴയും കാറ്റും ചൊരിഞ്ഞ് കെട്ടടങ്ങും. ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി ശോഷിക്കയും ചെയ്യും. സാധാരണ 300 കിലോമീറ്റര്‍ വരെയാണ് ഒരു ചുഴലിക്കാറ്റിന്റെ വൃത്തപരിധി വരുന്നത്. ഇതിന്റെ  നടുവിലാണു കണ്ണായ ഭാഗം. ഏറ്റവും ശക്തമായ, കാറ്റും ജലവും വലിച്ചുകുടിച്ച് നാശം വിതയ്ക്കുന്ന ഭാഗം കണ്ണാണ്. ഇതിനു ചുവടെ വരുന്ന ഭൂപ്രദേശത്തെ ചുഴലിക്കാറ്റ് കശക്കി എറിയുന്നു.നവംബര്‍ ആദ്യവാരം മുതല്‍ വരണ്ട കാലാവസ്ഥയും കോടമഞ്ഞും അനുഭവപ്പെട്ട കേരളം വ്യാഴാഴ്ച ഇരുട്ടിവെളുത്തപ്പോള്‍ ഒറ്റരാത്രി കൊണ്ടാണ് മഴയുടെ കൂടാരമായിമാറിയത്.  മൂടിക്കെട്ടിയ ആകാശവും നട്ടുച്ചയ്ക്കും ഇരുണ്ടു മൂടിയ കാലാവസ്ഥയും കേരളത്തിനു പുതിയ അനുഭവമായി മാറി. കുളിരും മഞ്ഞും നിറഞ്ഞ വൃശ്ചിക പുലരിക്കു പകരം ചാറ്റല്‍ മഴയുടെ ഈര്‍പ്പം നിറഞ്ഞ പ്രഭാതം. എത്ര പെട്ടെന്നാണ് കാലാവസ്ഥ മാറുന്നത്. 18 ന് വീണ്ടുമൊരു ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നു വെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത് 19 മുതല്‍ 23 വരെ മഴയ്ക്കു കാരണമായി മാറാനും സാധ്യതയേറെയുണ്ട്. 18ന് വൈകുന്നേരം വരെ തെക്കു പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ കടല്‍തീരത്ത് ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യം. തിരകളുടെ ഉയരം രണ്ട് മീറ്റര്‍ വരെ ഉയരാവുന്നതാണ്. നോക്കി നില്‍ക്കയാവും ഇതിന്റെ വളര്‍ച്ചയും,രക്ഷയും. ഇത്തരത്തില്‍ പല രീതിയില്‍  ഓര്‍മ്മകളില്‍ ഓടി എത്താവുന്ന ഒരിടമാകുന്ന ചുഴിലിക്കാറ്റ് വീശിയെറിയുന്നിടമായി മാറാതിരിക്കട്ടെ കേരളം.