ചരിത്രത്തില്‍ ആദ്യമായി അഞ്ചരക്കിലോ തൂക്കമുള്ള കുഞ്ഞിന്റെ ജനനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചരിത്രത്തില്‍ ആദ്യമായി അഞ്ചരക്കിലോ തൂക്കമുള്ള കുഞ്ഞിന്റെ ജനനം

കുഞ്ഞുങ്ങള്‍ക്ക് തൂക്കം കൂടുതലുളളതായും കുറവുളളതായും കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെയല്ല കാര്യങ്ങള്‍. കാലം തിരിഞ്ഞ് സഞ്ചരിക്കുമ്പോള്‍ ഇങ്ങനെ പലതും സംഭവിച്ചേക്കാം അല്ലേ. അതെ ഇവിടെയും അതാണ് സംഭവിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി അഞ്ചരക്കിലോ തൂക്കമുള്ള കുഞ്ഞിന്റെ ജനനം.മൂന്നര കിലോ വരെയൊക്കെ തൂക്കം ഉളളതായി കേട്ടിട്ടുണ്ട് എന്നാല്‍ ഇവിടെ അതല്ലല്ലോ. ജനിച്ച ഉടനെ ഭാരം നോക്കിയപ്പോള്‍ കുട്ടിക്ക് അഞ്ചരക്കിലോ തൂക്കം.

എന്നാല്‍ യാതൊരു പ്രശ്‌നവുമില്ലാതെ സുഗമമായി തന്നെ അഞ്ചരക്കിലോ തൂക്കമുള്ള കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്ക് വന്നു. 24-കാരിയായ കോള്‍ കെല്ലി എന്ന യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചത്. മൂന്ന് കിലോ ഗ്രാമാണ് യു.കെയിലെ ഒരു സാധാരണ കുഞ്ഞിനുണ്ടാകുന്ന തൂക്കം. എന്നാല്‍ റോണി എന്ന ഈ കുഞ്ഞിന് അഞ്ചരക്കിലോ ഗ്രാം വരെ തൂക്കമുണ്ടായിരുന്നു. പ്രസവസമയത്ത് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാതെ കുഞ്ഞ് റോണി ഗര്‍ഭപാത്രത്തിനകത്ത് നിന്ന് സുഗമമായി പുറത്തേക്ക് വന്ന അത്ഭുതത്തിലാണ് കെല്ലി എന്ന പെറ്റമ്മ.സാധാരണ രീതിയില്‍ ഇത്തരത്തില്‍ ഭാരം കുട്ടി വയറ്റിനുളളില്‍ നിന്ന് പുറത്ത് വരുകയെന്നത് അസാധാരണമാണ്.അതും സാധാ പ്രസവത്തിലൂടെ.സാധാരണ രീതിക്ക് ഇത്തരത്തിലുളള കേസുകളില്‍ ഓപ്പറേഷന്‍ ആണ് നടക്കുക. എന്നാല്‍ ഇവിടെ അതൊന്നും വേണ്ടി വന്നില്ലെന്നുമാത്രമല്ല, കുഞ്ഞും അമ്മയും പൂര്‍ണ്ണ ആരോഗ്യത്തോടെ സുഗമായിരിക്കുന്നു.

തന്റെ രണ്ട് കുഞ്ഞുങ്ങളും വളരെ ആരോഗ്യവാന്മാരാണ്. ആദ്യത്തെ കുഞ്ഞ് ബോബിക്ക് നാല് കിലോഗ്രാമില്‍ കൂടുതല്‍ തൂക്കമുണ്ടായിരുന്നു. റോണിക്ക് അഞ്ചരക്കിലോയോളവും. അതുകൊണ്ട് തന്നെ ഇനിയൊരു കുഞ്ഞിനെക്കൂടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ആ കുഞ്ഞും ഇത്തരത്തില്‍ എന്തെങ്കിലും അത്ഭുതമോ രണ്ട് മക്കളെക്കാള്‍ ഭാരക്കൂടുതലോ ഉണ്ടാകുമെന്ന് പറയുകയാണ് കെല്ലി. ഇലക്ട്രിക്കല്‍ ബിസിനസ് നടത്തുന്ന സ്പെന്‍സര്‍ഹഗ്ഗാണ് കെല്ലിയുടെ ഭര്‍ത്താവ്.

''ഇത്രയധികം ഭാരമുണ്ടായിട്ടും വെറും മൂന്ന് മിനിറ്റുകൊണ്ട് തന്നെ അധികം വിഷമിപ്പിക്കാതെ തന്നെ റോണി പുറത്തെത്തി. എല്ലാം സമാധാനമായി കഴിഞ്ഞു. പ്രസവത്തിനായി വേദന സംഹാരികളൊന്നും കഴിച്ചിരുന്നില്ലെന്ന് മാത്രമല്ല, സുഖപ്രസവവും മായിരുന്നെന്നും ഇവര്‍ സന്തോഷത്താല്‍ പറയുകയായിരുന്നു. പ്രസവത്തിനായുള്ള തീയതി കഴിഞ്ഞതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ തനിക്ക് ഓക്സിടോക്സിന്‍ നല്‍കി. പിന്നെ സംഭവിച്ചതൊക്കെ എല്ലാം വളരെ പെട്ടെന്നായിരുന്നു. കണ്‍ട്രാക്ഷന്‍ തീവ്രമാകുകയായിരുന്നു. ഞാന്‍ കിടക്കയുടെ മുകളിലേക്ക് കയറിയിരുന്നു, പിന്നെ എല്ലാം വേഗം കഴിഞ്ഞു. എന്റെ റോണി സുഗമമായി പുറത്തുവന്നു. സാധാരണയിലും വെച്ച് ഏറെ സന്തോഷകരമായ നിമിഷമായിരുന്നു അത്. 

ഞാന്‍ ഓരോ തവണ ശക്തമായി തള്ളുമ്പോഴും ഗര്‍ഭപാത്രത്തിന് പുറത്തേക്ക് വരാന്‍ അവനും തള്ളുന്നുണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അവന്‍ പുറത്തേക്ക് വരാന്‍ ശ്രമിക്കുന്നത് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. പിന്നെ കുഞ്ഞിനെ പുറത്തെത്തിക്കാനായി എനിക്ക് വളരെയേറെ പരിശ്രമിക്കേണ്ടി വന്നില്ല, കാരണം അവന്‍ അത്രയും ശക്തമായി എന്റെ വയറിനകത്തു നിന്ന് ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് ഞാനും എന്റെ പ്രസവശുശ്രൂഷക്കായി കൂടെ ഉണ്ടായിരുന്നവരും അത്ഭുതപ്പെടുകയായിരുന്നു.'' - കെല്ലി പറഞ്ഞു.വലിയ അത്ഭുതമായിരുന്നു എല്ലാവര്‍ക്കും കുഞ്ഞിനെ കണ്ട ഉടന്‍.അവന്റെ ഭാരം കൂടി അറിഞ്ഞപ്പോള്‍ അത് ഇരട്ടിയായി. അത്ഭുതകരമായ ഇത്തരത്തിലുളള ഒരുപാട് ജനനങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്.