പെണ്ണിനഴകായി മൂക്കുത്തി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പെണ്ണിനഴകായി മൂക്കുത്തി 

പെണ്ണിന് അഴകായി മാറിയിരിക്കയാണ് മൂക്കുത്തി.ഒന്ന് മൂക്കുത്തി കുത്തി നോക്കത്തവരായി ആരുമില്ല, പോട്ടുകൊണ്ടെങ്കിലും പരീക്ഷിച്ചവരാണ് പല പെൺകുട്ടികളും. പക്ഷെ ഇതിന്‍റെ പ്രാധാന്യം എന്താണെന്നോ അറിയാതെയാണ് പലരും മൂക്കുത്തി അണിയുന്നത് .വെറും അലങ്കാരം മാത്രമാണ് പലർക്കും മൂക്കുത്തി.സെൽഫി  പ്രേമം കൂടിയതോടെ മൂക്കുത്തി പ്രേമവും കൂടി .തന്റെ ഫോട്ടോ എടുക്കുന്നതിലെ ഭംഗി നോക്കിയും മൂക്കുത്തി അണിയുന്നവരുണ്ട് .

നൂറുകണക്കിന് വർഷം മുന്നേ ഇന്ത്യൻ സംസ്കാരത്തിൽ മൂക്കുകാരികൾ ഉണ്ടായിരുന്നു .എന്നാൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ജനപ്രീതി അടുത്തകാലത്ത് മാത്രമാണ് വന്നത്.ഇന്ത്യൻ സംസ്കാരത്തിൽ പാരമ്പര്യമായി തന്നെ തുടർന്ന് കൊണ്ടിരിക്കുന്ന ഒരു ആചാരമാണ് മൂക്കു കുത്തൽ .പെണ്ണിന് അഴകിനൊടപ്പം ഒരു പാട് ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നു .മൂക്കിന്റെ ഏതു വശത്തു മൂക്കുത്തി ഇടുന്ന് എന്നത് ഇതിന്റെ പ്രാധാന്യമർഹിക്കുന്നതാണ്

.ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഒരു സ്ത്രീ വിവാഹിതയായാൽ മൂകുത്തി നീക്കം ചെയ്യുകയില്ല, അതിനാൽ പലയിടങ്ങളില്‍ വിവാഹത്തിൻറെ അടയാളമായി കരുതപ്പെടുന്നു.അതോടപ്പം തന്നെ മൂക്ക് കുതുന്നതിലുടെ ഒരു സ്ത്രീയുടെ ഇടതുപക്ഷത്തിലുള്ള ഒരു ദ്വാരം ഗർഭകാലത്തെ വേദനയിൽ നിന്ന് മോചിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.മാത്രമല്ല ആര്‍ത്തവ വേദനക്കും ഇതിലുടെ കുറവ് വ രും.ഇതൊന്നും അറിയാതെ വെറുമൊരു ഫാഷനുവേണ്ടി മൂക്കുകുത്തി ഇടുന്നവരാണ് നമ്മളിൽ പലരും .

പല ഇടങ്ങളിലും മൂക്കൂത്തി ഇടുന്നത് ആചാരമായി തുടരുന്നതിനാൽ കുറെ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .മൂക്കു കുത്തിയാല്‍ കുറച്ചു നാള്‍ അതിന് നല്ല സംരക്ഷണം അത്യാവശ്യമാണ്. ഇത് പഴുപ്പിനും വേദനയ്ക്കും ഇതുമൂലം പല രോഗങ്ങള്‍ക്കും കാരണമായേക്കാം. മുഖത്തില്‍ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും. മൂക്കു കുത്തിയാല്‍ ചിലര്‍ ആ ഭാഗത്ത് സ്‌ക്രബിംഗ് ചെയ്യാതിരിക്കും. എന്നാല്‍ മൂക്കുത്തി അഴിച്ചു വച്ചതിനുശേഷം ഈ ഭാഗത്തുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നിര്‍ജ്ജീവമായ കോശത്തെയും നീക്കം ചെയ്യേണ്ടതാണ്.മൂക്കിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അതായത് വരണ്ട മൂക്ക്, ചൊറിച്ചല്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. അതിനു ശേഷം മാത്രം മൂക്കുത്തി ധരിക്കുക. പല തരത്തിലുള്ള മൂക്കുത്തി വിപണിയില്‍ ലഭ്യമാണ് .