പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് തടയിടാന്‍ ഇനി സി വിജില്‍ ആപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് തടയിടാന്‍ ഇനി സി വിജില്‍ ആപ്പ്

തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ചൂടേറുകയാണ് ഇന്ത്യ. ഇതിനിടയില്‍ പലരും പെരുമാറ്റച്ചട്ടം ലംഘിക്കുന്നു. ഇത് കുറ്റകരമാണ്. എന്നാല്‍ ഇത് എങ്ങനെ തടയും എന്ന ചോദ്യത്തിന് മറുപടി വരുന്നു. അതായത്, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം വോട്ടര്‍മാര്‍ക്കു തന്നെ തടയാനുള്ള നടപടിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. അതായത്, മൊബൈല്‍ ആപ്ലിക്കേഷന്‍ സിറ്റിസണ്‍സ് വിജില്‍ (സി വിജില്‍) ജില്ലയില്‍ പ്രവര്‍ത്തന സജ്ജമായി മാറിയാല്‍ ഇക്കാര്യം വോട്ടര്‍മാര്‍ക്കു തന്നെ തടയാന്‍ സാധിക്കും. 

മാത്രമല്ല, മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ചട്ടലംഘനം മിനിറ്റുകള്‍ക്കുള്ളില്‍ റിട്ടേണിംഗ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയുന്നതാണ്. അത്തരത്തിലാണ് ഈ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ജില്ലാ കളക്ടറേറ്റിലാണ് സി വിജിലിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയോ വീഡിയോയോ എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ പരാതിയായി പരിഗണിക്കും. 

കൂടാതെ, ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകുന്നതാണ്. ഇതിനുപുറമെ, പരാതി അപ്ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കുകയും ചെയ്യും. മാത്രമല്ല, ഇതിലൂടെ ഇതിന്റെ ഫോളോഅപ്പ് മൊബൈലില്‍ തന്നെ ട്രാക്ക് ചെയ്യാന്‍ വോട്ടര്‍ക്കു കഴിയുന്നതുമാണ്. 

മാത്രമല്ല, ഒരാള്‍ക്ക് ഒന്നിലധികം ചട്ടലംഘനം റിപോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത എന്നത്. കൂടാതെ, പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകള്‍ ഇതില്‍ തന്നെയുണ്ട്.

അതോടൊപ്പം, പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടാതെ, ഫോട്ടോയോ വീഡിയോയോ ക്ലിക്ക് ചെയ്തതിനു ശേഷം സംഭവം റിപോര്‍ട്ട് ചെയ്യാന്‍ അഞ്ചു മിനിറ്റ് ലഭിക്കും.

മാത്രമല്ല, നേരത്തെ റെക്കോര്‍ഡ് ചെയ്ത വീഡിയോയോ പഴയ ഫോട്ടോയോ അപ്ലോഡ് ചെയ്യാന്‍ സാധ്യമല്ല. അതേസമയം ആപ്പ് വഴി നല്‍കുന്ന പരാതി കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും ഇവിടെ നിന്നും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിന് കൈമാറുകയും ചെയ്യുന്നു.

കൂടാതെ, പരാതി യാഥാര്‍ത്ഥ്യമാണെങ്കില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് 100 മിനുറ്റിനകം പരാതിക്കാരന് മറുപടി ലഭിക്കുന്നതുമാണ്. അതിനാല്‍ തന്നെ ഈ ആപ്പ് വഴി നിലവില്‍ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് പൂര്‍ണമായും തടയിടാന്‍ കഴിയുമെന്നാണ് പറയുന്നത്.
 


LATEST NEWS