കുമ്മനത്തെ വാഴ്ത്തുന്ന സോഷ്യല്‍ മീഡിയ:‘വിക്ടോറിയൻ മനോഭാവത്തിലെ വേറിട്ടൊരു തൂ വെള്ള പുഷ്പം ’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുമ്മനത്തെ വാഴ്ത്തുന്ന സോഷ്യല്‍ മീഡിയ:‘വിക്ടോറിയൻ മനോഭാവത്തിലെ വേറിട്ടൊരു തൂ വെള്ള പുഷ്പം ’

ബാലുശ്ശേരി: ചിരിച്ചും കളിയാക്കിയും ട്രോളിയും മാത്രമായിരുന്നു ഇതുവരെ കുമ്മനത്തെ സോഷ്യല്‍ മീഡിയ വരവേറ്റിരുന്നത്.കുമ്മനം രാജശേഖരന്‍ എന്നാ വ്യക്തിയുടെ മഹത്വവും എളിമയും വെളിവാക്കുന്ന ഫേസ്ബുക്ക്‌ പോസ്സ് കേരളത്തില്‍ വൈറല്‍ ആകുകയാണ്.

 

മിസോറം ഗവര്‍ണര്‍ ആയതിനു ശേഷം കേരളത്തിലെത്തിയ അദ്ദേഹത്തെ നേരില്‍ കണ്ട യുവാവിന്റെ അനുഭവക്കുറിപ്പില്‍ ‘വിക്ടോറിയൻ മനോഭാവത്തിലെ വേറിട്ടൊരു തൂ വെള്ള പുഷ്പം.’എന്നാണ് കുമ്മനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ല മറിച്ച് എളിമയും ലാളിത്യവുമാണ് മുജീബ് പുരയില്‍ എന്ന യുവാവ് പറയുന്നത്.

 

ബാലുശ്ശേരി നൻമണ്ടയിൽ സംസ്കൃതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദ്യ പരിപാടിക്ക് എത്തിയ കുമ്മനത്തിന്റെ ശരീര ഭാഷയും പെരുമാറ്റവും അതിശയിപ്പിച്ചു കളഞ്ഞതായി മുജീബ് എഴുതുന്നു. വേദിയിലേക്ക് ആദ്യം എത്തിയ ഗവർണർ മറ്റുള്ള അതിഥികളെ കൈകൂപ്പി സ്വീകരിച്ചു. പദവി വച്ച് എത്രയോ നിസാരരായ അവർ ഇരുന്ന ശേഷം ഒരു ഗവർണർ ഇരിക്കുക? മറ്റാരിൽ നിന്നു പ്രതീക്ഷിക്കാനാകും?

 

മുജീബ് പുരയിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

 

പദവി അലങ്കാരമാകാതിരിക്കാൻ എന്തൊരു കരുതൽ! ഒരു മഹത് വ്യക്തിയെ കുറിച്ച് തീർത്തും വ്യക്തിപരമായി ചിലത് പറയാതിരിക്കാനാകില്ല. നമുക്കിടയിൽ നിന്നും പലരും പഞ്ചായത്ത് മെംബർ തൊട്ട് മുകളിലോട്ട് പല പടവുകൾ കയറിയവരായുണ്ട്. ശേഷം അവരുടെ ഭാവ പരിണാമങ്ങളും നമ്മൾ അടുത്തറിഞ്ഞിട്ടുണ്ട്. ഈയൊരു തലത്തിൽ നിന്നാണ് ബഹു. കുമ്മനം രാജശേഖരനെന്ന ഗവർണറെ വിലയിരുത്തേണ്ടത്.

 

രണഘടനയുടെ കാവലാളെന്ന അതിവിശിഷ്ട ഗവർണർ പദവി ഉത്തരവാദിത്വം മാത്രമാകാൻ, അലങ്കാരമാകാതിരിക്കാനുള്ള കരുതലിന് നല്ല നമസ്കാരം. മിസോറം ഗവർണറായ ശേഷം കേരത്തിലെ ആദ്യ പരിപാടി ബാലുശ്ശേരി നൻമണ്ടയിൽ സംസ്കൃതിയുടെ നേതൃത്വത്തിൽ സംഘടിപ്പിതായിരുന്നു. പരിപാടിക്ക് എത്തിയപ്പോൾ കണ്ട ശരീര ഭാഷ, പെരുമാറ്റം അതിശയിപ്പിച്ചു കളഞ്ഞു ശരിക്കും.

 

സത്യമായും വിക്ടോറിയൻ മനോഭാവത്തിലെ വേറിട്ടൊരു തൂ വെള്ള പുഷ്പം.

 

അതി വിശിഷ്ടരുടെ കാര്യം പോട്ടെ സാധാരണ വിശിഷ്ടർ ഒരു ചടങ്ങിൽ പങ്കെടുക്കുക എങ്ങിനെ ആയിരിക്കുമെന്ന് നമ്മളൊരുപാട് കണ്ടതും അറിഞ്ഞതുമാണ്. വേദിയിലേക്ക് ആദ്യം എത്തിയ ഗവർണർ മറ്റുള്ള അതിഥികളെ കൈകൂപ്പി സ്വീകരിച്ചു പദവി വച്ച് എത്രയോ നിസാരരായ അവർ ഇരുന്ന ശേഷം ഒരു ഗവർണർ ഇരിക്കുക? മറ്റാരിൽ നിന്നു പ്രതീക്ഷിക്കാനാകും? ആദരവ് ഏറ്റുവാങ്ങാനെത്തിയവരിൽ നിന്ന് അനുഗ്രഹം തേടുക....,

 

ആൾക്കൂട്ടത്തിനിടയിലൂടെ തലക്കനമില്ലാതെ നടക്കാനാവുക... അധികാരം അലങ്കാരമാക്കാത്തവർക്കു മാത്രമേ സാധിക്കൂ. (വഴിയിലൊന്നു കയറിപ്പോയാൽ ഭേദ്യം ചെയ്യുന്ന ജന പ്രതിനിധി,.. അങ്ങനെ പലതരക്കാരെ വെറുതെയൊന്ന് ഓർക്കുക അപ്പോഴാണ് ശരിക്കും ഒരു ഇത് തോന്നുക)

 

മുൻപും ഈ ശബ്ദം ഒരുപാട് കേട്ടിട്ടുണ്ട്. ആകെയുള്ള മാറ്റവും ശബ്ദത്തിൽ തന്നെ. ഗവർണറെന്ന ഉത്തരവാദിത്വം ഉൾക്കൊണ്ട ശബ്ദം മാത്രം. പദവിയിലെ എളിമ കൊണ്ട് ഇസഡ് പ്ലസിനു പോലും നാണം തോനുന്നുണ്ടാകണം, ഈ മനുഷ്യനെ കുറിച്ചോർത്ത്.

 

ഭരണഘടനാ ചുമതലകൾ വീഴ്ചയില്ലാതെ നിറവേറ്റാൻ അങ്ങേക്കാകട്ടെ, ആശംസകൾ