ഗ്രാമീണര്‍ക്കൊപ്പമുളള സച്ചിന്‍ പൈലറ്റിന്റെ ഒരുദിവസം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗ്രാമീണര്‍ക്കൊപ്പമുളള സച്ചിന്‍ പൈലറ്റിന്റെ ഒരുദിവസം

ജയ്പുര്‍: രാജസ്ഥാനിലെ കസേല ഗ്രാമത്തില്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഗ്രാമീണരുടെ കൂടെ അവരുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും യഥാര്‍ത്ഥ ജീവിതം തിരിച്ചറിഞ്ഞ് ഒരുദിവസം അവിടെ പങ്കുവെച്ചു. ഗ്രാമീണര്‍ക്കേവര്‍ക്കും അത്ഭുതമായിരുന്നു ഈ കാഴ്ച. ഈ ഗ്രാമത്തിലേക്ക് ഞായറാഴ്ച വൈകുന്നേരം പെട്ടെന്ന് ഈ വിശിഷ്ടാതിഥിയെത്തുകയായിരുന്നു. അദ്ദേഹം സാധാരണ മനുഷ്യരുടെ യതാര്‍ത്ഥ ജീവിതം കണ്ടറിഞ്ഞ് അവരോടൊപ്പം ചിലവഴിക്കാനായിരുന്നു അവിടെയെത്തിയത്. ജയ്കിഷന്‍ എന്ന ഗ്രാമീണന്റെ ഭവനത്തിലാണ് അദ്ദേഹം എത്തിയത്. ഇവിടെയായിരുന്നു അദ്ദേഹം തങ്ങിയത്.

കൊച്ചു വീടിന്റെ വരാന്തയിലിരുന്ന് ഭക്ഷണം കഴിച്ചു, പുല്ലു മേഞ്ഞ വീട്ടില്‍ മുറ്റത്തിറക്കിയിട്ട ചാര്‍പോയില്‍ (ചെറു കട്ടില്‍) കിടന്നുറങ്ങി, രാവിലെ ഗ്രാമീണര്‍ ചെയ്യുന്നതുപോലെ ആര്യവേപ്പിന്റെ ചില്ല ചവച്ച് ബ്രഷുപോലെയാക്കിയായിരുന്നു പല്ലു തേപ്പ്.പിന്നീട് വീട്ടുകാര്‍ക്കൊപ്പം പ്രാതല്‍ കഴിച്ചു. സാധാരണക്കാരുടെ ഇഷ്ട വിഭവവും ഗ്രാമീണ വിഭവവുമായ സബ്ജി, ബട്ടര്‍മില്‍ക്ക്, ചപ്പാത്തി, റാബ്രി തുടങ്ങിയവയായിരുന്നു വീട്ടുകാര്‍ അദ്ദേഹത്തിന് കഴിക്കാനായി തയ്യാറാക്കി നല്‍കിയത്. അദ്ദേഹം അത് സ്വാദോടെ ആസ്വദിച്ചു കഴിച്ചു. ഗ്രാമീണര്‍ക്ക് ഏറെ സന്തോഷവുമായി. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായതിനു പിന്നാലെയാണ് അദ്ദേഹം ജനങ്ങളിലേയ്ക്ക് ഇറങ്ങിയത്. അതിനാല്‍ അദ്ദേഹം രാജസ്ഥാനിലെ വിദൂര ഗ്രാമങ്ങളായ സിരോഹി, ജലോര്‍, പാലി എന്നിവടങ്ങളില്‍ രണ്ടു ദിവസം നീണ്ട സന്ദര്‍ശനം നടത്തുകയും പിന്നീട് കസാലയിലെ ഗ്രാമീണ ഭവനത്തില്‍ അന്തിയുറങ്ങുകയുമായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് പ്രതിപക്ഷത്തായിരിക്കുന്ന കാലത്തും ഈ ഗ്രാമത്തില്‍ സച്ചിന്‍ ഒരു രാത്രി ചിലവഴിച്ചിരുന്നു. അക്കാര്യവും അദ്ദേഹം ആ നിമിഷം ജനങ്ങള്‍ക്കൊപ്പം പങ്കുവെച്ചു. അധികാരത്തിലെത്തിയാല്‍ താന്‍ വീണ്ടും വരുമെന്നും ഗ്രാമീണര്‍ക്കൊപ്പം ഒരു രാത്രി തങ്ങുമെന്നും അന്നുതന്നെ അദ്ദേഹം വാക്കുനല്‍കിയിരുന്നു. ഈ വാക്കാണ് ഇന്ന് പാലിക്കപ്പെട്ടിരിക്കുന്നത്.
 


LATEST NEWS