അത്ഭുത കഥയിലേക്ക്; തീ തിന്ന് കഴിയുന്ന വീട്ടമ്മയെക്കുറിച്ചറിയാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അത്ഭുത കഥയിലേക്ക്; തീ തിന്ന് കഴിയുന്ന വീട്ടമ്മയെക്കുറിച്ചറിയാം

പല അത്ഭുത കാഴ്ചകളും കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് വളരെയേറെ വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇവിടെ കാണുന്നത്. വ്യത്യസ്തമായ കഴിവുകള്‍ ഉള്ളവരുടെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്. 

ആരും അറിയപ്പെടാതെ പോയ കഴിവുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കലാകാരന്മാര്‍ക്ക് സോഷ്യല്‍മീഡിയ ഒരു മാര്‍ഗം തന്നെയാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു വീട്ടമ്മയുടെ കഴിവ് കണ്ടാണ് സോഷ്യല്‍മീഡിയ അന്തം വിട്ടിരിക്കുന്നത്. 

തീ കൊണ്ടാണ് ഈ വീട്ടമ്മയുടെ കളി എന്നോര്‍ക്കണം. അതാണ് അത്ഭുതം എന്ന് പറഞ്ഞത്. 'നേരമേറെ വൈകിയും ഭര്‍ത്താവിനെ കാണാതെ കുടുംബത്തു തീ തിന്നുകഴിയുന്ന ഒരു പാവം വീട്ടമ്മ' എന്ന തമാശരൂപേണയുള്ള തലക്കെട്ടോടെയാണ് വിഡിയോ വൈറലായിരിക്കുന്നത്. 

ഒരു പാത്രത്തില്‍ തീയുരുളകളുമായി വീട്ടമ്മ ഇരിക്കുന്നു. തുടര്‍ന്ന് ഓരോ തീയുരുളകളും ചോറു കഴിക്കുന്ന ലാഘവത്തോടെ എടുത്തു വിഴുങ്ങുകയാണ് ഈ വീട്ടമ്മ. ഒന്നിനു പുറകേ ഒന്നായി തീയുരുളകള്‍ വിഴുങ്ങുന്ന വീട്ടമ്മയെ കണ്ടാല്‍ ആരും അന്തംവിട്ടു പോകും. എങ്ങനെ ഇത് സാധിക്കുന്നു എന്നോര്‍ക്കും. എല്ലാ ഉരുളകളും വിഴുങ്ങിയ ശേഷം വീട്ടമ്മ കൂളായി ചിരിക്കുകയും ചെയ്യുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. കാഴ്ചക്കാര്‍ എറെ ആയിരുന്നു. വളരെ പെട്ടെന്ന് ഈ വീഡിയോ വയറലാകുകയും ചെയ്തു.