ഇനി ഐപിഎൽ വെടിക്കെട്ട് രാവുകൾ; ആദ്യമത്സരത്തിൽ ധോണിയും കോഹ്‌ലിയും നേർക്കുനേർ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇനി ഐപിഎൽ വെടിക്കെട്ട് രാവുകൾ; ആദ്യമത്സരത്തിൽ ധോണിയും കോഹ്‌ലിയും നേർക്കുനേർ 

ഇനി ഐപിഎൽ പൂരത്തിന്റെ രാവുകൾ. 12-ാമത് ഐപിഎല്‍ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യമത്സരം തന്നെ വീറും വാശിയുടേതുമാണ്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും നിലവിലെ നായകൻ വിരാട് കോഹ്‌ലിയുടെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റോഡിയത്തിലാണ് മത്സരം.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്ന ടീമാണ് ചെന്നൈ. മൂന്ന് തവണ കിരീടം നേടിയിട്ടുണ്ട് ധോണിയുടെ ഈ മഞ്ഞപ്പട.  മുപ്പത് പിന്നിട്ടവരാണ് ചെന്നൈ സൂപ്പർ കിംഗ്സിൽ കൂടുതലെങ്കിലും അതെ തന്നെയാണ് ടീയാമിന്റെ കരുത്തും. ധോണിയും വാട്സണും ബ്രാവോയും ഡുപ്ലെസിയും റായുഡുവും റെയ്നയും കേദാറുമെല്ലാം ഏതൊരു ടീമിനും വെല്ലുവിളിയാണ്. താരതമ്യേന ദുർബലമായ ബൗളിംഗ് നിരയിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി പരിക്കേറ്റ് പിൻമാറിയതാണ് ചെന്നെെ സംഘത്തിന് ക്ഷീണമായിരിക്കുന്നത്.

കോഹ്‌ലി-ഡിവിലിയേഴ്സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആർസിബിയുടെ ബാറ്റിംഗ് പ്രതീക്ഷ. ചാഹൽ, ഹെറ്റ്മെയർ, ശിവം ദുബേ , വാഷിംഗ്ടൺ സുന്ദർ തുടങ്ങിയവരുടെ പ്രകടനവും നിർണായകമാവും. നേർക്കുനേർ പോരിൽ ചെന്നൈയ്ക്കാണ് മുൻതൂക്കം. ചെന്നൈ പതിനേഴ് കളിയിൽ ജയിച്ചപ്പോൾ ബംഗളുരുവിന് ജയിക്കാനായത് ഏഴ് കളികളില്‍ മാത്രം.