ആശങ്കകൾക്ക് വിരാമം; ലോകക്കപ്പ് കളിക്കാൻ അര്ജന്റീനയുമുണ്ട്, നിർണായക മത്സരത്തിൽ മെസ്സിക്ക് ഹാട്രിക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആശങ്കകൾക്ക് വിരാമം; ലോകക്കപ്പ് കളിക്കാൻ അര്ജന്റീനയുമുണ്ട്, നിർണായക മത്സരത്തിൽ മെസ്സിക്ക് ഹാട്രിക്

നിർണായക മത്സരത്തിൽ ലയണൽ മെസ്സി തിളങ്ങിയപ്പോൾ അര്‍ജന്റീന റഷ്യൻ ലോകകപ്പിന്  യോഗ്യത നേടി. ജീവന്മരണ പോരാട്ടത്തില്‍ ഇക്ഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് അര്‍ജന്റീന തോല്‍പ്പിച്ചു. നിര്‍ണ്ണായക മത്സരത്തില്‍ മെസ്സി ഹാട്രിക് നേടി.

ഇതോടെ ത്രിശങ്കുവിലായിരുന്ന അർജന്റീനയുടെ ലോകക്കപ്പ് പ്രവേശനം ഉറപ്പായി. 28 പോയിന്റോടെ മൂന്നാം സ്ഥാനത്തായാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിച്ചപ്പോൾ അർജന്റീന ഫിനിഷ് ചെയ്തത്. 41 പോയിന്റുമായി ബഹുദൂരം മുന്നിലുള്ള ബ്രസീൽ വളരെ നേരത്തെ തന്നെ യോഗ്യതാ നേടിയിരുന്നു. ഇവരെ കൂടാതെ യുറുഗ്വായ്, കൊളമ്പിയ ഇനീ ടീമുകളും ലോകക്കപ്പ് ബർത്ത് ഉറപ്പിച്ചു. അഞ്ചാം സ്ഥാനത്തുള്ള പെറുവിന് പ്ളേ ഓഫ് വഴി ലോകക്കപ്പിലേക്കെത്താൻ ഒരവസരം കൂടി ബാക്കിയുണ്ട്.