ഇറ്റലിയുടെ റഷ്യൻ യോഗ്യത ഇന്നറിയാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇറ്റലിയുടെ റഷ്യൻ യോഗ്യത ഇന്നറിയാം

2018 ൽ റഷ്യയിൽ ലോകഫുട്ബാളിന് വിസിലുയരുമ്പോൾ ബൂട്ടണിയാൻ അസൂറിപ്പടയുണ്ടാകുമോ എന്ന് ഇന്നറിയാം. ബ്ര​സീ​ലും അ​ർ​ജ​ൻ​റീ​ന​യും ക​ഴി​ഞ്ഞാ​ൽ ലോ​ക ഫു​ട്​​ബാ​ളി​ൽ ആ​രാ​ധ​ക​രേ​റെ​യു​ള്ള ഇറ്റാലിയൻ സംഘത്തിന്റെ റഷ്യൻ ലോകകപ്പ് യോഗ്യത തുലാസിലാണ്. ഇന്ന് സ്വീഡനുമായുള്ള രണ്ടാം പ്ളേ ഓഫിൽ വിജയം കണ്ടില്ലെങ്കിൽ ഈ ലോകകപ്പിൽ ഇറ്റലിക്ക് പുറത്തിരുന്ന് കാളികാണേണ്ടി വരും.

യൂ​റോ​പ്യ​ൻ യോ​ഗ്യ​താ റൗ​ണ്ടി​ൽ ‘സി’ ​ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​താ​യ ഇ​റ്റ​ലി​ക്ക് പ്ളേ​ ​ഒാ​ഫാ​യി​രു​ന്നു പ്രതീക്ഷ. പ​ക്ഷേ, വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യി​ൽ സ്വീ​ഡ​നി​ൽ ന​ട​ന്ന ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ തോൽവിയോടെ മടങ്ങാനായിരുന്നു യോഗം. മു​ഴു​സ​മ​യം ഗം​ഭീ​ര​മാ​യി ക​ളി​ച്ച​ത്​ ബു​ഫ​ണി​ന്റെ കു​ട്ടി​ക​ളാ​ണെ​ങ്കി​ലും അ​ടി​ച്ച ​ഒ​രു ഗോ​ളിന്റെ മികവിൽ കളി സ്വീഡൻ കൊണ്ടുപോയി. 61ാം മി​നി​റ്റി​ൽ ജേ​ക​ബ്​ ജൊ​ഹാ​ൻ​സ​ൺ നേ​ടി​യ ഗോ​ളി​ന്​ മ​റു​പ​ടി ന​ൽ​കാ​ൻ ഇ​റ്റ​ലി​ക്കാ​യി​ല്ല.

തി​ങ്ക​ളാ​ഴ്​​ച​ രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം ര​ണ്ട്​ മ​ണി​ക്ക്​ ന​ട​ക്കു​ന്ന മ​ട​ക്ക പോ​രാ​ട്ട​ത്തി​ൽ ക​ടം വീ​ട്ടി​യി​ല്ലെ​ങ്കി​ൽ 1958ന്​ ​ശേ​ഷം ആ​ദ്യ​മാ​യി ഇ​റ്റ​ലി​യി​ല്ലാ​ത്ത ലോ​ക​ക​പ്പി​ന്​ പ​ന്തുരുളും. 1958 ൽ സ്വീഡനിൽ നടന്ന ലോകകപ്പിലാണ് ഇറ്റലി പുറത്തിരുന്നതെങ്കിൽ, ഇന്ന് ഇറ്റലിയെ പുറത്താക്കാൻ ബൂട്ടണിയുന്നത് അതേ സ്വീഡൻ തന്നെയാണ്. 


LATEST NEWS