അർജന്റീന പ്രാർത്ഥിക്കുന്നു ബ്രസീൽ ജയിക്കാൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അർജന്റീന പ്രാർത്ഥിക്കുന്നു ബ്രസീൽ ജയിക്കാൻ

അർജന്റീന ലോകകപ്പ് കളിക്കണോ വേണ്ടയോ എന്നത് നാളെ പുലർച്ചെയറിയാം. ലോകത്തിലെ മികച്ച ക്ലബ്ബുകളിലെല്ലാം സാന്നിധ്യമുള്ള മെസ്സിയെന്ന സൂപ്പർ താരം നയിക്കുന്ന അർജന്റീനയുടെ ലോകകപ്പ് പ്രവേശം ഇങ്ങനെ തുലാസിൽ ആടുന്നത് ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. റഷ്യയിലേക്ക് വണ്ടി പിടിക്കാനോ വീട്ടിൽ ഇരുന്ന് കളികാണണോ എന്ന് നാളെ പുലർച്ചെ നടക്കുന്ന യോഗ്യതാ മത്സരങ്ങൾ വിധിയെഴുതും. 

അതുകൊണ്ട്​ തന്നെ, അർജൻറീനയുടെയും മെസ്സിയുടെയും ആരാധകർ കൊണ്ടുപിടിച്ച പ്രാർഥനയിലാണ്​. എക്വഡോറിനെതിരെയുള്ള  അർജൻറീനയുടെ ജയത്തിനുവേണ്ടി മാത്രമല്ല, ചിലിയെ നേരിടുന്ന നെയ്​മറി​​​​​​െൻറ മഞ്ഞപ്പടയുടെ ജയത്തിനു​ വേണ്ടിയും. കൃത്യം രണ്ടു വർഷം മുമ്പ്​ സ്വന്തം നാട്ടുകാർക്കു മുന്നിൽ എക്വഡോറിനോട്​ തോറ്റതി​​​​​​െൻറ ഞെട്ടലുണ്ട്​ അർജൻറീനക്ക്​.

തെക്കനമേരിക്കൻ യോഗ്യത മത്സരങ്ങളിൽനിന്ന്​ നാലു​ ടീമുകൾക്കാണ്​ യോഗ്യത ലഭിക്കുക. അഞ്ചാം സ്​ഥാനത്തെത്തുന്ന ടീമിന്​ ​േപ്ല ഒാഫ്​ കളിച്ച്​ യോഗ്യത നേടാം. 38 പോയൻറുമായി ബ്രസീൽ യോഗ്യത നേടിക്കഴിഞ്ഞു. 28 ​േപായൻറും ഉയർന്ന​ ഗോൾ ശരാശരിയുമുള്ള ഉ​റുഗ്വായ്​യും സുരക്ഷിതമാണ്​. ബാക്കിയുള്ള മൂന്നു സ്​ഥാനത്തിനുവേണ്ടി മത്സരിക്കുന്നത്​ ചിലി (26), കൊളംബിയ (26), പെറു (25), അർജൻറീന (25), പരഗ്വേ (24) എന്നീ ടീമുകൾ.

നാളെ അർജന്റീന ജയിച്ചാൽ അവർക്ക് 28 പോയിന്റ് നേടാം. ബ്രസീലുമായി കളിക്കുന്ന ചിലിയോ പെറുവുമായി കളിക്കുന്ന കൊളംബിയയോ തോൽക്കുകയോ സമനിലയാവുകയോ ചെയ്​താൽ അവർ പരമാവധി 27 പോയൻറിൽ ഒതുങ്ങും. ഇതോടെ അർജൻറീനക്ക്​ നേരിട്ട്​ യോഗ്യത നേടാം. ചിലിയും കൊളംബിയയും ജയിക്കുകയാണെങ്കിൽ അർജൻറീന ​േപ്ല ഒാഫ്​ കളിച്ച്​ യോഗ്യത നേടേണ്ടിവരും.